l o a d i n g

കായികം

ഐ ലീഗ് : ഗോകുലം കേരളക്ക് ജയം; ഗോകുലം വനിതാ ടീം കുതിപ്പ് തുടരുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 9, 2025

ജയ്പൂര്‍: ഐ ലീഗില്‍ ഗോകുലം കേരളക്ക് ജയം. എവേ മത്സരത്തില്‍ രാജാസ്ഥാന്‍ എഫ്.സിയെയാണ് ഗോകുലം വീഴ്ത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മലബാറിയന്‍സിന്റെ ജയം. മുന്നേറ്റതാരം താബിസോ ബ്രൗണിന്റെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു ഗോകുലം മികച്ച ജയം നേടിയത്. 45,80 മിനുട്ടുകളിലായിരുന്നു ബ്രൗണിന്റെ ഗോളുകള്‍. അവസാന മത്സരത്തില്‍ ലജോങ്ങില്‍ നിന്നേറ്റ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാന്‍ ജയിക്കുക എന്ന തീരുമാനത്തോടെയായിരുന്നു ഗോകുലം കളത്തിലിറങ്ങിയത്. തുടക്കത്തില്‍ തന്നെ മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞ് കളിച്ച ഗോകുലം രാജസ്ഥാന് മേല്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. എന്നാല്‍ പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ലഭിച്ച അവസരത്തിലെല്ലാം കൗണ്ടര്‍ അറ്റാക്കുമായി രാജസ്ഥാനും ഗോകുലത്തിന്റെ ഗോള്‍മുഖത്ത് എത്തിക്കൊണ്ടിരുന്നു. എന്നാല്‍ ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ ഗോള്‍ നേടി ഗോകുലം ലീഡ് നേടി. താബിസോ ബ്രൗണിന്റെ വകയായിരുന്നു ആദ്യ ഗോള്‍.

ഒരു ഗോളിന്റെ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച ഗോകുലം രണ്ടാം പകുതിയുടെ തുടക്കത്തില്‍ മികച്ച നീക്കങ്ങള്‍ നടത്തി. ഒടുവില്‍ അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. 57ാം മിനുട്ടില്‍ അതുല്‍ ഉണ്ണികൃഷ്ണനിലൂടെ ഗോകുലം ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ട് ഗോള്‍ ലീഡ് നേടിയതോടെ രാജസ്ഥാന് മേല്‍ സമ്പൂര്‍ണ ആധിപത്യം നേടിയ ഗോകുലത്തിന് പിന്നീട് കാര്യങ്ങള്‍ അനായാസമായിരുന്നു. 80ാം മിനുട്ടില്‍ ഗോകുലം താരം തൊടുത്ത ഷോട്ട് പോസ്റ്റ് തട്ടി തെറിക്കുകയായിരുന്നു. തൊട്ടു മുന്‍പിലുണ്ടായിരുന്ന ബ്രൗണ്‍ റീ ബോണ്ട് വന്ന പന്ത് അനായാസം വലയിലെത്തിച്ചു. സ്‌കോര്‍ 3-0. പിന്നീട് ഗോളൊന്നും പിറക്കാതിരുന്നതോടെ മത്സരം 3 -0 എന്ന സ്‌കോറിന് അവസാനിച്ചു.

18 മത്സരത്തില്‍ നിന്ന് 28 പോയിന്റുള്ള ഗോകുലം പട്ടികയില്‍ നാലാം സ്ഥാനത്ത് തിരിച്ചെത്തി. ഇത്രയും മത്സരത്തില്‍നിന്ന് 24 പോയിന്റുള്ള രാജസ്ഥാന്‍ എട്ടാം സ്ഥാനത്തുമുണ്ട്. 17ന് നാംമധാരിയില്‍ വച്ച് നാംധാരി എഫ്.സിക്കെതിരേയാണ് ഗോകുലത്തിന്റെ ലീഗിലെ അടുത്ത മത്സരം

കുതിപ്പ് തുടര്‍ന്ന് ഗോകുലം വനിതാ ടീം

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗില്‍ ജയം തുടര്‍ന്ന് ഗോകുലം കേരള. ഇന്നലെ നടന്ന എവേ മത്സരത്തില്‍ നിത ഫുട്ബോള്‍ ക്ലബിനെയാണ് ഗോകുലം തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം. ലീഗിലെ ഗോകുലം കേരളയുടെ തുടര്‍ച്ചയായ നാലാം ജയമായിരുന്നു ഇന്നലത്തേത്. മത്സരം തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടാന്‍ ഗോകുലത്തിനായി. രണ്ടാം മിനുട്ടില്‍ ശുഭാങ്കിയായിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോള്‍ നേടിയത്. ഒരു ഗോള്‍ നേടിയതോടെ ആത്മവിശ്വാസത്തോടെ കളിച്ച ഗോകുലം പിന്നീട് എതിര്‍ ടീമിന്റെ ഗോള്‍മുഖം വിറപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ പലപ്പോവും നിര്‍ഭാഗ്യം കൊണ്ട് ഗോള്‍ നഷ്ടപ്പെട്ടു. നിതയുടെ മുന്നേറ്റങ്ങളെയെല്ലാം മധ്യനിരയില്‍ ശില്‍ക്കി ദേവിയുടെ നേതൃത്വത്തിലുള്ള നിര തകര്‍ത്തുകൊണ്ടിരുന്നു.

അവസാന നിമിഷങ്ങളില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു ഗോകുലത്തിന്റെ രണ്ടാം ഗോള്‍. മധ്യനിര താരം ശില്‍ക്കി ദേവിയായിരുന്നു രണ്ടാം ഗോള്‍ നേടിയത്. പിന്നീട് നിതക്ക് തിരിച്ചുവരവുനുള്ള സമയം ഉണ്ടായിരുന്നില്ല. ഏഴ് മത്സരത്തില്‍നിന്ന് 17 പോയിന്റുള്ള ഗോകുലം പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഈസ്റ്റ് ബംഗാള്‍ ഒന്നാംസ്ഥാനത്തുമുണ്ട്. ഏഴു മത്സരം കളിച്ച ഗോകുലം അഞ്ച് എണ്ണത്തില്‍ ജയിക്കുകയും രണ്ട് മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു. ഈ മാസം 15ന് ഒഡിഷയില്‍ വച്ച്' ഒഡിഷ'എഫ്.സിക്കെതിരേയാണ് വനിതകളുടെ ലീഗിലെ അടുത്ത മത്സരം.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026