l o a d i n g

ഗൾഫ്

റിയാദിലെ പൊതുസമൂഹത്തിനു പൊന്നാനിക്കാരുടെ ഇഫ്താര്‍ വിരുന്നൊരുക്കി പിസിഡബ്ല്യുഎഫ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 10, 2025

റിയാദ് :പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് ഘടകം റിയാദിലെ പൊതു സമൂഹത്തെ ഉള്‍പ്പെടുത്തി നടത്തിയ സമൂഹ നോമ്പ് തുറ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും മികച്ച സംഘാടനം കൊണ്ടും ശ്രദ്ധേയമായി. റിയാദിലെ പൊന്നാനിക്കാരുടെ ഒത്തൊരുമ വിളിച്ചോതിയ ഇഫ്താര്‍ വിരുന്നു എക്‌സിറ്റ്-18 ലെ അല്‍ മനഖ ഇസ്തിറായില്‍ വെച്ചാണ് നടന്നത്. റിയാദിലെ വിത്യസ്ത സാംസ്‌കാരിക സമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ സംഘടനാ പ്രതിനിധികളും മാധ്യമ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഇഫ്താറില്‍ 1300 ഓളം പേര്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന സാംസ്‌കാരിക പരിപാടി മുഖ്യ രക്ഷാധികാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ സലിം കളക്കര ഉല്‍ഘടനം നിര്‍വഹിച്ചു. റിയാദ് കമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രോഗ്രാമിന്റെ പ്രധാന പ്രയോജകരായ 50-50 കമ്പനി മേധാവി അബ്ദു റഹ്‌മാനുള്ള ഉപഹാരം ജനസേവനം ചെയര്‍മാന്‍ എംഎ ഖാദറും ,ഡ & ക ടീമിനുള്ള ഉപഹാരം ജനസേവനം കണ്‍വീനര്‍ അബ്ദു റസാഖ് പുറങ്ങും നല്‍കി. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡറും പിസിഡബ്ല്യുഎഫ് വണ്ടര്‍ കിഡ്‌സ് ഭാരവാഹിയുമായ ഇസ സമ്റൂദിനുള്ള ഉപഹാരം ട്രഷറര്‍ ഷമീര്‍ മേഘ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അസ്ലം കളക്കര ആമുഖം പറഞ്ഞ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ്, ,രക്ഷാധികാരികാളായ കെ.ടി അബൂബക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുഹൈല്‍ മഖ്ദൂം സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അന്‍വര്‍ ഷാ നന്ദിയും പറഞ്ഞു.

പിസിഡബ്ല്യുഎഫ് സ്‌പോര്‍ട്‌സ് വിങ്ങിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി നിര്‍മ്മാര്‍ജ്ജന പ്രതിജ്ഞ കാമ്പയിനു 'ടഅഥ ചഛ ഉൃൗഴ'െ കാന്‍വാസില്‍ കൈയൊപ്പ് ചാര്‍ത്തി സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍മാരായ ആഷിഫ് മുഹമ്മദ് , മുക്താര്‍ എന്നിവര്‍ തുടക്കം കുറിച്ചു. മുഹമ്മദ് ബഷീര്‍ മിസ്ബാഹി കല്‍പകഞ്ചേരി റമദാന്‍ സന്ദേശം നല്‍കി..

ഫാജിസ് പി.വി,സംറൂദ്, സാഫിര്‍ ,മുജീബ് ചങ്ങരംകുളം, ലബീബ് മാറഞ്ചേരി, ആശിഫ് റസാഖ്, അല്‍ത്താഫ് കളക്കര, ബാസില്‍, മുഫാഷിര്‍ കുഴിമന, ബക്കര്‍ കിളിയില്‍, ഷംസു പൊന്നാനി, ഉസ്മാന്‍ എടപ്പാള്‍, ജാഫര്‍,അലി, അജ്മല്‍, അഷ്‌കര്‍, റസാഖ്, അര്‍ജീഷ്, അന്‍വര്‍, അനസ്, വനിതാ വിംഗ് നേതാകളായ സമീറ ഷമീര്‍, റഷ സുഹൈല്‍, ഷിഫാലിന്‍ സംറൂദ്,റഷ റസാഖ്,അസ്മ ഖാദര്‍, ഷഫ്ന മുഫാഷിര്‍ ,സാബിറ ലബീബ്,നജ്മുനിസ, മുഹ്‌സിന ഷംസീര്‍,ഷഫീറ ആശിഫ്,സല്‍മ ഷഫീക്ക്,സഫൂറത്തു നസ്രിന്‍,ഷബ്ന ആഷിഫ്, തെസ്‌നി ഉസ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026