റിയാദ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചര്‍ച്ചകളുടെ ഭാഗമായി യുക്രെയിന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി സൗദി അറേബ്യയിലെത്തി. തിങ്കളാഴ്ച ൈവകുന്നേരം ജിദ്ദയിലെത്തിയ സെലന്‍സ്‌കിയെ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടില്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ വരവേറ്റു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചര്‍ച്ചകളുടെ ഭാഗമായി യുഎസും യുക്രെയ്‌നും ഈ ആഴ്ച അവസാനം സൗദി അറേബ്യയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചര്‍ച്ചകള്‍ക്കായി സൗദിയിലെത്തുമെന്നാണ് സൂചന.
റമദാന്‍ പ്രമാണിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം ജിദ്ദയിലേക്ക് മാറിയിരുന്നു. ഹജ്ജ് കഴിയുന്നതുവരെ ഭരണനേതൃത്വം ഇനി ജിദ്ദയിലായിരിക്കുമെന്നതിനാലാണ് സെലന്‍സ്‌കി ജിദ്ദയിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച ചില അസ്വാരസ്യങ്ങളില്‍ കലാശിച്ച ശേഷമുള്ള സെലന്‍സ്‌കിയുടെ സൗദി സന്ദര്‍ശനത്തിന് വലിയ രാഷ്ട്രീയ പ്രധാന്യമാണ് കല്‍പിക്കുന്നത്. പ്രതിസന്ധികള്‍ക്ക് അയവുവരുത്താന്‍ സൗദി ഇടപെടല്‍ സഹായിച്ചേക്കുമെന്ന പ്രതീക്ഷയാണ് സെലന്‍സ്‌കിയെ സൗദിയിലെത്തിച്ചിട്ടുള്ളത്.
അതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട്് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഔദ്യോഗികമായി മാപ്പു പറഞ്ഞു. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫാണു സെലെന്‍സ്‌കി ക്ഷമ ചോദിച്ചു കത്തെഴുതിയതായി വാഷിംങ്ടണില്‍ സ്ഥിരീകരിച്ചത്. ഓവല്‍ ഓഫിസിലെ കൂടിക്കാഴ്ചയില്‍ ട്രംപും സെലെന്‍സ്‌കിയും തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതിനു ദിവസങ്ങള്‍ക്കു ശേഷമാണു ക്ഷമാപണം.
യുക്രെയ്‌നുള്ള സൈനിക സഹായം യുഎസ് നിര്‍ത്തിവച്ചതിനു തൊട്ടുപിന്നാലെയാണു സെലെന്‍സ്‌കി കത്തയച്ചത്. ട്രംപുമായുണ്ടായ വാഗ്വാദത്തില്‍ സെലെന്‍സ്‌കി നേരത്തേ ഖേദം പ്രകടിപ്പിച്ചിരുന്നു. ധാതുഖനന കരാറില്‍ ഒപ്പിടുന്നതുള്‍പ്പെടെ ശാശ്വത സമാധാനത്തിനായി ട്രംപിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും സെലെന്‍സ്‌കി വ്യക്തമാക്കിയിരുന്നു.
Related News