l o a d i n g

ഗൾഫ്

ആശാവര്‍ക്കര്‍മാരുടെ സമരം: സര്‍ക്കാര്‍ ഈഗോ മാറ്റിവെച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കണം -റിയാദ് ഒഐസിസി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 11, 2025

റിയാദ്: കഴിഞ്ഞ ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ ആശാ വര്‍ക്കര്‍മാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിവരുന്ന ജനകീയ സമരത്തിന് റിയാദ് ഒഐസിസി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണത്തിന് നിര്‍ണായകമായ പങ്ക് വഹിച്ച ആശാപ്രവര്‍ത്തകര്‍ക്ക് അവഗണനയ്ക്ക് പകരം അംഗീകാരം ലഭിക്കേണ്ടത് ന്യായമായ അവകാശമാണ്.

കേന്ദ്ര വിഹിതം കിട്ടാത്തതുകൊണ്ടാണ് ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ കുടിശികയായത് എന്ന് കേരളവും, ബജറ്റില്‍ അനുവദിച്ചതിലും തുക സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രവും പരസ്പരം വിഴുപ്പലക്കുമ്പോള്‍ അവരുടെ ഒരു ദിവസത്തെ വേതനം എത്രയാണന്നത് നാം മറക്കരുത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ആശവര്‍ക്കര്‍മാര്‍ രണ്ട് മണിക്കൂര്‍ സേവനം നടത്തിയിരുന്നങ്കില്‍ ഇന്ന് അവരെ കൊണ്ട് വിശ്രമം നല്‍കാതെയുള്ള അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ്.അതുകൊണ്ട് അവര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ക്ക് മുഖം തിരിഞ്ഞു നില്‍ക്കാതെ സര്‍ക്കാറിന്റെ ഈഗോ പ്രശ്‌നം മാറ്റി വെച്ച് സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും എത്രയും വേഗം പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും റിയാദ് ഒഐസിസി വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026