l o a d i n g

ഗൾഫ്

അല്‍ ഫിത്‌റ വിദ്യാര്‍ത്ഥികളെയും മാതാക്കളെയും ആദരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 12, 2025

ജദ്ദ: ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ നടന്നുവരുന്ന 'അല്‍ ഫിത്‌റ' പാഠ്യ പദ്ധതിയുടെ ഭാഗമായി 'ഖത്തമുല്‍ ഖുര്‍ആന്‍' പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെയും അതിനവര്‍ക്ക് പിന്തുണ നല്‍കിയ മാതാക്കളെയും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളായ അമ്മാര്‍ മുഹമ്മദ് ഹാരിഫ്, അമല്‍ ഷിഹാബ്, റയ്യാ റസാന്‍, ആയിഷ ആദില്‍, ഐദിന്‍ബഷീര്‍, ഷസാന്‍ ഷാനവാസ്, ഫാത്തിമ ഫരീദ് അഷ്റഫ്, ഫൈഹ യു.വി, ജുആന്‍ ഫാത്തിമ, ഐറ ഖദീജ, അമാന്‍ മഹമൂദ്, വജീഹ് വി.പി അവരുടെ ഉമ്മമാരായ മുനീസ മുഹമ്മദ്, സക്കിയ്യ കെ.എം, ഹസ്‌ന ജലാല്‍, ഷഹാന കറുത്തേടത്ത്, മുബീന ഫര്‍സാന, ഷില്‍ന, തസ്ലീം ജമീല, ഫാത്തിമ ടി, മെഷ് വ, വഹീദ, ഷെബിന, റെഷ ബാസിമ എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്.

3 വയസ്സ് മുതല്‍ 4 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് അല്‍ഫിത്‌റയില്‍ പ്രവേശനം നല്‍കുന്നത്. 3 വര്‍ഷത്തെ പഠനത്തിനിടയില്‍ ഖുര്‍ആന്‍ മുഴുവനും തജ്വീദ് നിയമങ്ങളും കൃത്യമായ ഉച്ചാരണങ്ങളോടും കൂടി പാരായണം ചെയ്യാന്‍ പഠിക്കുന്നതോടൊപ്പം തന്നെ അവസാനത്തെ രണ്ട് ജൂസ്ഉകള്‍ മനപാഠമാക്കുകയും നിത്യജീവിതത്തിലെ പ്രാര്‍ത്ഥനകള്‍, നമസ്‌കാരം, ശുദ്ധീകരണം, പ്രവാചകന്മാരുടെ ചരിത്രം, ഹദീസുകള്‍ തുടങ്ങിയവും പഠിപ്പിക്കുന്നു. കൂടാതെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സിലബസിനെ ആധാരമാക്കിയുള്ള കിന്റര്‍ഗാര്‍ട്ടന്‍, അതില്‍ ഇംഗ്ലീഷ്, മാത്‌സ്, ഇവിഎസ് തുടങ്ങിയ വിഷയങ്ങളും മലയാളം, അറബിക്, ഹിന്ദി ഭാഷകളും കുട്ടികള്‍ക്ക് പഠിക്കാനാകും. കളിച്ചു രസിച്ചു പഠിക്കാനുള്ള സാഹചര്യങ്ങള്‍, മള്‍ട്ടിമീഡിയ ക്ലാസുകള്‍, മാതാപിതാക്കള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസുകള്‍ എന്നിവയും ഇവിടെ ലഭിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 0556278966 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും സ്ഥാപനമേധാവികള്‍ അറിയിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026