l o a d i n g

ഗൾഫ്

ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്ത് കരുളായി പ്രവാസി സംഘം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 13, 2025

ജിദ്ദ: കരുളായി പ്രവാസി സംഘം ജിദ്ദ കമ്മറ്റി ബാഗ്ദാദിയാ ചാമ്പ്യന്‍സ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഇഫ്താര്‍ സംഗമവും അതോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ജിദ്ദയിലേയും മക്കയിലേയും കരുളായി സ്വദേശികള്‍ കുടുംബ സമേതം പങ്കെടുത്തു. സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറോളം പേരാണ് ഈ വര്‍ഷത്തെ കെപിഎസ് ഇഫ്താര്‍ സംഗമത്തില്‍ സംബന്ധിച്ചത്.

കെപിഎസ് ഭാരവാഹികളായ അബ്ബാസ് നെച്ചിക്കാടന്‍, മോയിന്‍കുട്ടി മുണ്ടോടന്‍, റഫീഖ് സിപി, സൗഫല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മെഗാ ഇഫ്താറിനു വേണ്ട മുന്നൊരുക്കങ്ങള്‍ നടന്നത്. റിയാസ് മദനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

നമ്മുടെ നാടിനെ വരിഞ്ഞു മുറുക്കി കൊണ്ടിരിക്കുന്ന ലഹരി വസ്തുക്കളുടെ വ്യാപനത്തില്‍ കെപിഎസ് ആശങ്ക പ്രകടിപ്പിച്ചു. ലഹരിക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി, മൊബൈല്‍ ഫോണില്‍ ലൈറ്റുകള്‍ തെളിയിച്ച് 'ലഹരി വിരുദ്ധ പ്രതിജ്ഞ' എടുത്താണ് സംഗമം സമാപിച്ചത്. സെക്രട്ടറി മോയിന്‍കുട്ടി ലഹരിക്കെതിരെ ഉദ്‌ബോധനം നടത്തി. ചെയര്‍മാന്‍ നാസര്‍ കരുളായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

'നമ്മുടെ യുവതയെ നാശത്തിലേക്ക് തള്ളിവിടുന്ന ലഹരി വസ്തുക്കള്‍ വില്പന നടത്തുന്ന കാപാലികര്‍ക്ക് മാപ്പില്ല'' 'ഞങ്ങളുടെ കുടുംബത്തിലും, അയല്‍പക്കത്തും, നാടിന്റെ മുക്കുമൂലകളിലും ഇനിമേല്‍ സദാ ഞങ്ങളുടെ കണ്ണും കാതും തുറന്നു തന്നെ വയ്ക്കുകയാണ്. ലഹരിക്കെതിരേ, ലഹരി കടത്തുന്നവര്‍ക്കെതിരേ, ലഹരി വില്‍ക്കുന്നവര്‍ക്കെതിരേ ഞങ്ങള്‍ യുദ്ധം പ്രഖ്യാപിക്കുകയാണ്.' തുടങ്ങിയ പ്രതിജ്ഞാ വാചകങ്ങള്‍ നൂറുക്കണക്കിനാളുകള്‍ ഏറ്റു ചൊല്ലി. രക്ഷാധികാരി അമീര്‍ ചുള്ളിയന്‍, അബ്ബാസ് എന്‍ കെ, റഫീഖ് എന്നിവര്‍ സംസാരിച്ചു.

മജീദ് വി കെ, സഫറലി, സാബില്‍, മുന്‍ഫര്‍, അജീഷ്, സുഹൈല്‍, ശിഹാബ്, റിയാസ്, സിറാസ്, സമീര്‍, മുജീബ് സി, നാസര്‍ കെ കെ, ഹിശാം, അഫ്‌സാര്‍, സക്കീര്‍ തുടങ്ങിയവര്‍ മെഗാ ഇഫ്താറിന്റെ വിജയത്തിനായി നേതൃത്വം നല്‍കി.

ഫോട്ടോ 1: കെപിഎസ് ജിദ്ദാ കമ്മറ്റി ഇഫ്താറിനോടനുബന്ധിച്ച് നടത്തിയ ലഹരി വിരുദ്ധ പ്രതിജ്ഞ. 2: കരുളായി പ്രവാസി സംഘം ജിദ്ദാ ബാഗ്ദാദിയയില്‍ നടത്തിയ ഇഫ്താര്‍ സംഗമം.
.

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026