l o a d i n g

ഗൾഫ്

പാണക്കാട് ഹൈദരലി തങ്ങള്‍ അനുസ്മരണവും അത്താഴ വിരുന്നും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 13, 2025

ജിദ്ദ: കോട്ടക്കല്‍ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അനുസ്മരണവും കോട്ടക്കല്‍ മണ്ഡലം കെഎംസിസി പ്രവര്‍ത്തകര്‍ക്ക് അത്താഴവിരുന്നും സംഘടിപ്പിച്ചു. മണ്ഡലം കെഎംസിസി അധ്യക്ഷന്‍ ടി.ടി ഷാജഹാന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ജിദ്ദ - മലപ്പുറം ജില്ല കെഎംസിസി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വര്‍ത്തമാന കാലത്തെ മത - രാഷ്ട്രീയ രംഗത്ത് നികത്താനാകാത്ത വിടവാണ് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ അഭാവം ഉണ്ടാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിനയവും ലളിത ജീവിതവും ഏവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുഞ്ഞാലി കുമ്മാളില്‍ ഹൈദറലി തങ്ങള്‍ അനുസ്മര പ്രഭാഷണം നടത്തി. മത രാഷ്ട്രീയ സംഘടനകള്‍ വെച്ച് പുലര്‍ത്തുന്ന സങ്കുചിത കാഴ്ചപ്പാടുകള്‍ ഹൈദറലി തങ്ങള്‍ കാണിച്ച് തന്ന മാതൃകയിലൂടെ പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ ജിദ്ദ - മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡണ്ട് അഷ്റഫ് മുല്ലപ്പള്ളി, സെക്രട്ടറി അഷ്റഫ് ഇ. സി, ജില്ല കെഎംസിസി വനിത വിംഗ് ട്രഷറര്‍ ഷഫീദ ടീച്ചര്‍, മണ്ഡലം കെഎംസിസി ഭാരവാഹികളായ റസാഖ് വെണ്ടല്ലൂര്‍, വി. ടി ബഷീര്‍ ഇരിമ്പിളിയം, മൊയ്തീന്‍ പി. പി എടയൂര്‍, കെ. വി മുസ്തഫ വളാഞ്ചേരി, ഒ. കെ നജീബ് മാറാക്കര, മുബഷിര്‍ എടയൂര്‍ എന്നിവര്‍ സംസാരിച്ചു. കോട്ടക്കല്‍ മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി ഹംദാന്‍ ബാബു സ്വാഗതവും ട്രഷറര്‍ സൈനുദ്ദീന്‍ കോടഞ്ചേരി നന്ദിയും പറഞ്ഞു.

പടം: ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച പാണക്കാട് ഹൈദറലി തങ്ങള്‍ അനുസ്മരണം മലപ്പുറം ജില്ല കെഎംസിസി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026