l o a d i n g

ഗൾഫ്

ഐ.സി.എഫ് ദമ്മാം റീജിയണലിന് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 14, 2025

ദമ്മാം: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) ഇന്റര്‍നാഷണല്‍ തലത്തില്‍ 'തല ഉയര്‍ത്തി നില്‍ക്കാം' എന്ന ക്യാപ്ഷനില്‍ നടത്തിവരുന്ന മെംബര്‍ഷിപ് കാമ്പയിന്റെ ഭാഗമായി ദമ്മാം റീജിയണലിന് 2025-2026 വര്‍ഷത്തേക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. സയ്യിദ് സീതിക്കോയ തങ്ങളുടെ സാനിധ്യത്തില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ ഐസിഎഫ് ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍ & മീഡിയ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ദാഇ മുഹമ്മദ് അമാനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. നാഷണല്‍ സെക്രട്ടറി ബഷീര്‍ ഉള്ളണം, പ്രൊവിന്‍സ് സെക്രട്ടറി ശരീഫ് മണ്ണൂര്‍ എന്നിവര്‍ പുനഃസംഘടനയ്ക്ക് നേതൃത്വം നല്‍കി. അഷ്റഫ് പട്ടുവം, അന്‍വര്‍ കളറോഡ്, അബ്ദുന്നാസര്‍ മസ്താന്‍മുക്ക് , റാഷിദ് കോഴിക്കോട് എന്നിവര്‍ അനുമോദന പ്രഭാഷണം നടത്തി. സെന്‍ട്രല്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ സഅദി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും ഫിനാന്‍സ് സെക്രട്ടറി അഹ്‌മദ് നിസാമി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് അഹ്‌മദ് നിസാമി, ജനറല്‍ സെക്രട്ടറി അബ്ബാസ് തെന്നല, ഫിനാന്‍സ് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ മാന്നാര്‍, ഡെപ്യൂട്ടി പ്രസിഡന്റുമാര്‍ ശംസുദ്ദീന്‍ സഅദി, സലിം സഅദി, സിദ്ദിഖ് സഖാഫി ഉറുമി. വിവിധ ഡയറക്ടറേറ്റുകളുടെ സെക്രട്ടറിമാര്‍; മുനീര്‍ തോട്ടട (സംഘടന & ട്രെയിനിങ്), ജാഫര്‍ സാദിഖ് (അഡ്മിന്‍ & ഐടി). മുസ്തഫ മുക്കൂട് (പിആര്‍ & മീഡിയ), അബ്ദുല്‍മജീദ് ചങ്ങനാശ്ശേരി (തസ്‌കിയ്യ), അന്‍വര്‍ തഴവ (വുമണ്‍ എംപവര്‍മെന്റ്), അഷ്റഫ് ചാപ്പനങ്ങാടി(ഹാര്‍മണി & എമിനെന്‍സ്), ഹംസ സഅദി (നോളേജ്), അര്‍ഷദ് എടയന്നൂര്‍ (മോറല്‍ എഡ്യൂക്കേഷന്‍), അഹ്‌മദ് തോട്ടട (വെല്‍ഫയര്‍ & സര്‍വീസ്), അബ്ദുല്‍ഖാദര്‍ സഅദി കൊറ്റുമ്പ (പബ്ലിക്കേഷന്‍), ഹസന്‍ സഖാഫി ചിയ്യൂര്‍ (എക്കണോമിക്‌സ്).

രണ്ടുമാസമായി നടത്തിവരുന്ന റീ-കണക്ടിന്റെ ഭാഗമായി 34 യൂണിറ്റുകളുടെയും 7 ഡിവിഷനുകളുടെയും പുനഃസംഘടയ്ക്ക് ശേഷമാണ് പുതിയ റീജിയണല്‍ കമ്മിറ്റി നിലവില്‍ വന്നത്.

ഫോട്ടോ: അഹ്‌മദ് നിസാമി, അബ്ബാസ് തെന്നല, സക്കീര്‍ ഹുസൈന്‍.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026