l o a d i n g

ഗൾഫ്

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഹാഫിദുകളെ ആദരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 15, 2025

ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തഹ്ഫിദുല്‍ ഖുര്‍ആനില്‍ നിന്നും ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയ മുഹമ്മദ് ഷീസ്, അബ്ദുള്ള മുനീര്‍ എന്നിവരെ മെമന്റോ നല്‍കി ആദരിച്ചു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ നടന്ന പ്രോഗ്രാമില്‍ ജംമിയത്തു ഖൈറുക്കും മുശ്രിഫ് ശൈഖ് ഖാലിദ് ഹസ്സന്‍ ഹാഫിദുകള്‍ക്കും, മാതാക്കള്‍ക്കുമുള്ള മെമന്റോകള്‍ കൈമാറി.

ജംമിയത്തു ഖൈറുക്കും തഹ്ഫീളുല്‍ ഖുര്‍ആനിന്റെ കീഴില്‍ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ പഠന കേന്ദ്രമാണ് ദാറു ശൈഖുല്‍ ഇസ്ലാം ഇബ്‌നു തയ്മിയ. ഖുര്‍ആന്‍ പൂര്‍ണ്ണമായും മനപ്പാഠമാക്കുന്നതിനായുള്ള മുഴുവന്‍ സമയ ക്ലാസുകളും പാര്‍ട്ട് ടൈം കോഴ്സുകളും സെന്റ്‌റില്‍ ലഭ്യമാണ്. രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 12 മണിവരെയാണ് ഫുള്‍ ടൈം കോഴ്‌സുകള്‍ നടക്കുന്നത്. സ്‌ക്കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്‌കൂള്‍ പഠനത്തോടൊപ്പം ഖുര്‍ആന്‍ പഠനവും സാധ്യമാക്കുന്നതിന്റെ ഭാഗമായി വൈകീട്ട് 6:30 മുതല്‍ 8:30 വരെ ഈവനിംഗ് ബാച്ചുകളും ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം തയ്യാറാക്കിയ ക്ലാസ് മുറികളും അധ്യാപിക -അധ്യാപകന്‍മാരുമാണ് സെന്ററില്‍ ഉള്ളത്. ഫുള്‍ടൈം മോര്‍ണിംഗ് ബാച്ചിലേക്കും ഈവനിംഗ് ബാച്ചിലേക്കുമുള്ള അഡ്മിഷന്‍ തുടരുന്നതായി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

ഒരു വര്‍ഷം മാത്രം സമയമെടുത്താണ് രണ്ട് കുട്ടികളും ഖുര്‍ആന്‍ മുഴുവനായും മനപ്പാഠമാക്കിയത്. അറബി പാരായണം മാത്രം മനപ്പാഠമാക്കുന്ന പാരമ്പര്യരീതിയില്‍ നിന്നും വ്യത്യസ്തമായി ഖുര്‍ആനിന്റെ ആശയവും അവതരണ പശ്ചാത്തലവും ഉള്‍കൊള്ളുന്ന അതിന്റെ തഫ്‌സീര്‍ മനസ്സിലാക്കിയുള്ള പഠനമാണ് കുട്ടികള്‍ പൂര്‍ത്തിയാക്കിയത്.

മുഹമ്മദ് ഷീസിന്റെ പിതാവായ സജീര്‍ അബൂബക്കര്‍, അബ്ദുല്ല മുനീറിന്റെ പിതാവായ അബ്ദുല്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു. ഉസ്താദുമാരായ ഇസുദ്ധീന്‍ സ്വലാഹി, ഉമര്‍ എന്നിവര്‍ ഖുര്‍ആന്‍ പാരായണം ചെയ്തു. അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. നൂരിഷാ വള്ളിക്കുന്ന് നന്ദി പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026