l o a d i n g

കേരള

കൊല്ലം കൊലപാതകത്തിനും ആത്മഹത്യക്കും പിന്നില്‍ പ്രണയ പക

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 18, 2025

കൊല്ലം: കൊല്ലം നഗരത്തിലെ യുവാക്കളുടെ കൊലപാതകത്തിനും ആത്മഹത്യക്കും പിന്നില്‍ പ്രണയപകയെന്ന് പോലീസ്. ഫാത്തിമാ മാതാ നാഷനല്‍ കോളജ് രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയും ഉളിയക്കോവില്‍ വിളപ്പുറം മാതൃകാ നഗര്‍ 162 ഫ്‌ലോറിഡെയ്ലില്‍ ജോര്‍ജ് ഗോമസിന്റെ മകനുമായ ഫെബിന്‍ ജോര്‍ജ് ഗോമസാണ് (21) കുത്തേറ്റു മരിച്ചത്. ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (ഡിസിആര്‍ബി) ഗ്രേഡ് എസ്‌ഐ നീണ്ടകര പുത്തന്‍തുറ തെക്കടത്ത് രാജുവിന്റെ മകന്‍ തേജസ് രാജ് (23) ആണു ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിജിനു സമീപം ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഫെബിന്റെ സഹോദരിയെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തേജസ് രാജ് ഉളിയക്കോവിലെ വീട്ടിലെത്തിയതെന്ന് സംശയിക്കുന്നു. സഹോദരിയെ കണ്ടെത്താനാവെത വന്നപ്പോഴാണ് സഹോദരന്‍ ഫെബിനുനേരെ ആക്രമണം നടത്തിയതെന്ന് പറയുന്നു.

ഫെബിന്‍ ജോര്‍ജിന്റെ സഹോദരിയും പ്രതി തേജസ് രാജും നേരത്തെ പ്രണയത്തിലായിരുന്നു. ഇരുവരും സഹപാഠികളായിരുന്നു. കുടുംബങ്ങള്‍ ഇക്കാര്യംമറിഞ്ഞ് വിവാഹത്തിന് സന്നദ്ധമായിരുന്നു. എന്നാല്‍ യുവതി ജോലി ലഭിച്ചതോടെ തേജസുമായുള്ള ബന്ധത്തില്‍നിന്നു പിന്‍മാറി. ഇത് തേജസ്സില്‍ വൈരാഗം ജനിപ്പിക്കുകയും അതു കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്ന്് പോലീസ് പറയുന്നു.

സംഭവ ദിവസം തേജസ് വിളിച്ചനേരം ഫോണ്‍ എടുക്കാന്‍ യുവതി തയാറായില്ല. ഇതും വൈരാഗ്യത്തിന്റെ ആക്കം കൂട്ടാന്‍ കാരണമായി. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയിരുന്നു. ഇത് വീട്ടുകാര്‍ വിലക്കിയിരുന്നു. ഈ വൈരാഗ്യമാണ് യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. കുത്തേറ്റ യുവതിയുടെ പിതാവ് ജോര്‍ജ് ഗോമസ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.

തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. കാറില്‍ പര്‍ദ ധരിച്ച് മുഖംമൂടിയാണ് തേജസ് ഫെബിന്റെ വീട്ടിലെത്തി കൊല നടത്തിയത്. അതേ കാറില്‍ തന്നെ പോയാണ് മൂന്നു കിലോമീറ്റര്‍ അകലെ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

ഫോട്ടോ: പ്രതി തേജസ് രാജും കൊല്ലപ്പെട്ട ഫെബിനും.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026