l o a d i n g

കേരള

മതേതരത്വത്തിന് കരുത്ത് പകര്‍ന്ന് മാനടിയില്‍ പ്രവാസി വ്യവസായിയുടെ ഇഫ്താര്‍ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 18, 2025

പറവൂര്‍: മതേതരത്വത്തിന് കരുത്ത് പകര്‍ന്ന് പ്രവാസി വ്യവസായി സജീവന്‍ തത്തപ്പിള്ളി മാനടിയിലെ തന്റെ വസതിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സാഹോദര്യത്തിന്റെയും മാനവിക ഐക്യത്തിന്റെയും വിളംബരമായി. ലോക ഇസ്ലാമോഫോബിയ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് തത്തപ്പിള്ളി മാനടിയില്‍ കുമാരന്‍ ആന്റ് ജാനകി കുമാരന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്. പല മതസാരവുമേകം, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി,വെറുപ്പ് വേണ്ട, വിദ്വേഷവും, മനുഷ്യര്‍ നാം ഒന്നാണ് എന്നെഴുതി വെച്ച ബാനറിന് കീഴിലായിരുന്നു നോമ്പുതുറയും മറ്റും നടന്നത്. വൈകിട്ട് 6.39 ന് മാനടിയില്‍ സജീവന്റെ വീട്ടുമുറ്റത്ത് മഗ്‌രിബ് ബാങ്കൊലി മുഴങ്ങിയതോടെ വിവിധ ജാതിമത വിഭാഗങ്ങളില്‍പ്പെട്ട നൂറുകണക്കിനാളുകള്‍ ഈന്തപ്പഴവും വെള്ളവും ഉപയോഗിച്ച് നോമ്പുമുറിച്ചു. നോമ്പ് തുറക്ക് ഐക്യദാര്‍ഢ്യവുമായി മുസ്ലിംകളല്ലാത്ത നിരവധി പേര്‍ നോമ്പനുഷ്ഠിച്ച് എത്തിയിരുന്നു എന്നത് ചടങ്ങിനെ ധന്യമാക്കി. തുടര്‍ന്ന് നടന്ന നമസ്‌ക്കാരത്തിന് തത്തപ്പിള്ളി ജുമാ മസ്ജിദ് ഇമാം അശറഫ് സഖാഫി നേതൃത്വം നല്‍കി.

നോമ്പുതുറക്ക് മുന്‍പ് നടന്ന സൗഹൃദ സംഗമം അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നോമ്പുതുറ എല്ലാവരുടേതുമായി മാറുന്നത് നമ്മുടെ മതേതര കേരളത്തിന് കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമോഫോബിയ കൃത്യമായ പ്ലാനിങ്ങോടെ ആസൂത്രിതമായി നടക്കുന്ന ഒരു പദ്ധതിയാണെന്നും സമൂഹ നോമ്പുതുറ പോലുള്ള സംരംഭങ്ങള്‍ ഇസ്ലാമോഫോബിയക്കെതിരെയുള്ള വലിയ പ്രതിരോധമാണെന്നും മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.
42 വര്‍ഷമായി ഒരു മുസ്ലിം രാഷ്ട്രത്തില്‍ ജോലി ചെയ്താണ് താന്‍ സമ്പന്നനായതെന്നും ഇസ്ലാമിനെതിരെ വെറുപ്പും വിദ്വേഷവും പടര്‍ത്തേണ്ട കാര്യമില്ലെന്നും ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാനടിയില്‍ സജീവന്‍ പറഞ്ഞു. എല്ലാ മതങ്ങളും സ്‌നേഹവും സാഹോദര്യവുമാണ് പഠിപ്പിക്കുന്നത്. മനുഷ്യര്‍ നമ്മള്‍ ഒന്നാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാനടിയില്‍ സജീവൃന്‍ അധ്യക്ഷത വഹിച്ചു. യു.എ. ഇ.പൗരന്‍ മാനാ ഈ സകമ്പര്‍ ഹുസൈന്‍ അല്‍മാസ്മി, സിനിമാ നടന്‍ ശിവജി ഗുരുവായൂര്‍,, മുന്‍ എം.പി. കെ.പി. ധനപാലന്‍, തത്തപ്പിള്ളി മസ്ജിദ് ഇമാം അശറഫ് സഖാഫി, എഫ്.ഐ.ടി.ചെയര്‍മാന്‍ ടി.കെ.മോഹനന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ സുദേഷ് എം.രഘു, ജമാഅത്തെ ഇസ്ലാമി പറവൂര്‍ ഏരിയ പ്രസിഡണ്ട് കെ.കെ. അബ്ദുല്‍ അസീസ്, തത്തപ്പിള്ളി ചര്‍ച്ച് വികാരി ഫാ. ജയിംസ്, കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് ഇമാം അബ്ദുല്‍ അസീസ് നിസാമി, അംബേദ്കര്‍ പഠനകേന്ദ്രം ചെയര്‍മാന്‍ ലൈജു പി.ഗോപാല്‍, എസ്.ഡി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം വി.എസ്. ഫൈസല്‍, സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.കെ. ബാബു, അബ്ദൂട്ടി അബുദാബി, സഫറുള്ള പാലപ്പെട്ടി അബുദാബി, പറവൂര്‍ ലയണ്‍സ് ക്‌ളബ്ബ് പ്രസിഡന്റ് എസ്.രാജന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.കെ. അബ്ദുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിവിധ സംഘടന പ്രതിനിധികളും വ്യക്തികളും ഇഫ്താര്‍ സംഘടിപ്പിച്ചതിനെ അനുമോദിച്ചു കൊണ്ട് സജീവനെ ഹാള്‍ അണിയിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.

ഫോട്ടോ: നടന്‍ ശിവജി ഗുരുവായൂര്‍ പ്രസംഗിക്കുന്നു.

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026