l o a d i n g

കേരള

മയക്കുമരുന്നിനടിമയായ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; മദ്യലഹരിയില്‍ ആക്രമണത്തിന് ഒരുമ്പെട്ട അനുജനെ ജേഷ്ഠന്‍ വെട്ടിക്കൊന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 18, 2025

കോഴിക്കോട്: മയക്കുമരുന്നും മദ്യവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വീണ്ടും കൊലപാതകം. താമരശ്ശേരിയിലും മറയൂരിലുമാണ് രണ്ടു് സംഭവങ്ങള്‍ നടന്നത്. താമരശ്ശേരി ഈങ്ങാപ്പുഴ കക്കാടാണ് യുവാവ് ഭാര്യയെ വെട്ടിക്കൊല്ലുകയും ഭാര്യാ മാതാ പിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ ആണ് ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍, മാതാവ് ഹസീന എന്നിവര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. അബ്ദുറഹ്‌മാന്റെ നില ഗുരുതരമാണ്. രണ്ടുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യാസിര്‍ ലഹരിക്ക് അടിമയാണെന്നും കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണമെന്നും പറയുന്നു. നേരത്തെയും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. മയക്കുമരുന്നിനടിമയായ യാസിര്‍ മയക്കുമരുന്ന് ഏജന്റാണെന്നും പറയപ്പെടുന്നു. ഭാര്യയുമായി സ്ഥിരം വഴക്കിടാറുള്ള ഇയാളില്‍നിന്നും കുറെ നാലുകളായി അകന്നു നില്‍ക്കുകയായിരുന്നു ഷിബില.

മറ്റൊരു സംഭവത്തില്‍ മദ്യലഹരിയില്‍ മാതൃസഹോദരിയെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി. ഇടുക്കി മറയൂര്‍ പുനരധിവാസ നഗറായ ഇന്ദിരാനഗറില്‍ ജഗനാണ് (36) കൊല്ലപ്പെട്ടത്. പ്രതി ജ്യേഷ്ഠന്‍ അരുണിനെ (48) വീട്ടില്‍ നിന്ന് മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.

മാതാപിതാക്കള്‍ മരണപ്പെട്ടതോടെ ഒരുവര്‍ഷത്തോളമായി മാതൃസഹോദരി ബാലമണിയുടെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. മറയൂരിലെ ചെറുവാട് ആദിവാസിക്കുടിയില്‍ താമസക്കാരായ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ് പതിവായിരുന്നു. ഇതേതുടര്‍ന്ന് മറയൂര്‍ ഇന്ദിരാനഗരിയില്‍ മാതൃസഹോദരിയായ ബാലാമണിക്കൊപ്പം അരുണ്‍ താമസം മാറ്റി. പിന്നീട് ജഗനും ഇവിടേക്കു താമസത്തിനെത്തി. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഇവിടെയും പതിവായിരുന്നു.
ഇന്നു രാത്രി ജഗന്‍ ബാലമണിയെ മാരകായുധവുമായി ആക്രമിക്കാന്‍ ശ്രമിക്കവെയാണ് അരുണ്‍ വാക്കത്തി ഉപയോഗിച്ച് ജഗനെ വെട്ടിയത്. സാരമായി പരിക്കേറ്റ ജഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഫോട്ടോ: ഷിബിലിയും യാസിറും. കൊല്ലപ്പെട്ട ജഗനും സഹോദരന്‍ അരുണും.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026