l o a d i n g

കേരള

'സയണിസ്റ്റ് - സാമ്രാജ്യത്വ ഭീകരതക്കെതിരെ ലോക മന:സാക്ഷി പ്രതികരിക്കണം' -സമന്വയം പൊന്നാനി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 19, 2025

പൊന്നാനി: ഫലസ്തീന്‍ ജനതക്കെതിരായി പൈശാചികാക്രമണങ്ങള്‍ നിര്‍ബാധം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായില്‍ ഭീകരതക്കെതിരെയും അതിന് ഓശാന പാടുന്ന അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയും സമാധാനം കാംക്ഷിക്കുന്ന ലോക ജനത ഒന്നിച്ച് പ്രതികരിക്കണമെന്ന് പൊന്നാനിയിലെ സാമൂഹ്യ, സാംസ്‌കാരിക സംഘടനകളുടെ സംയുക്ത വേദിയായ സമന്വയം പൊന്നാനി ആവശ്യപ്പെട്ടു.

മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രീയ - സുരക്ഷാ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വതവും നീതിയില്‍ അധിഷ്ഠിതവും പൂര്‍ണവും സമാധാന പൂര്‍ണവുമായ പരിഹാരം ഫലസ്തീന്‍ ജനതക്ക് സമ്പൂര്‍ണ സാമ്പത്തിക രാഷ്ട്രീയ സ്വാതന്ത്ര്യം വക വെച്ചു കൊടുക്കുന്നതാണ്. സമാധാന പുനഃസ്ഥാപനത്തിനായി യൂണൈറ്റഡ് നാഷന്‍സിന്റെയും മറ്റും നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങളെ തുരങ്കം വെക്കുക കൂടിയാണ് ഇസ്രായേലി വംശീയ വാദികളും സാമ്രാജ്യത്വ ശക്തികളും നടത്തുന്ന മനുഷ്യത്വ രഹിതമായ ആക്രമണങ്ങളിലൂടെ. പുണ്യ മാസത്തില്‍ പ്രാര്‍ത്ഥനയും സഹായവും ഫലസ്തീന്‍ ജനതക്ക് നിര്‍ലോഭം അര്‍പ്പിക്കാന്‍ എല്ലാവരും തയ്യാറാവാണമെന്നും സമന്വയം അഭ്യര്‍ത്ഥിച്ചു.

സമന്വയം ചെയര്‍മാന്‍ കെ. എം. മുഹമ്മദ് ഖാസിം കോയ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്‌മാന്‍ ഫാറൂഖി, ഹാജി അബ്ദുല്‍ മജീദ് ഫൈസി, ഹാജി സി.വി . അബു സ്വാലിഹ്, ജാവ അഷ്‌റഫ്, വി.എം ബഷീര്‍, കമാല്‍ മാസ്റ്റര്‍, ഹാജി പി.ഷാഹുല്‍ ഹമീദ് മുസ്ലിയാര്‍, കെ.കെ.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026