l o a d i n g

കേരള

കാന്‍സര്‍ സര്‍ജറിയില്‍ റെക്കോഡിട്ട് എറണാകുളം ജനറല്‍ ആശുപത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 21, 2025

കൊച്ചി: കാന്‍സര്‍ സര്‍ജറിയില്‍ 1700ലേറെ വന്‍കുടല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി എറണാകുളം ജനറല്‍ ആശുപത്രി. ഇതില്‍ 1300ഉം ലാപ്രോസ്‌കോപ്പിക് കീഹോള്‍ സര്‍ജറിയാണ്. കീഹോള്‍ ആരംഭിച്ചതിന് ശേഷം ഇത് വരെയായി ഇവിടെ 5000ല്‍പ്പരം ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയകള്‍ നടത്തി എറണാകുളം ജനറല്‍ ആശുപത്രി റെക്കോഡിട്ടതായി ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ഷാഹിര്‍ഷായും കീഹോള്‍ സര്‍ജന്‍ ഡോ. സജിമാത്യൂവും പ്രതികരിച്ചു. ഇവിടെ പ്രതിമാസം ബൈപാസ് ഉള്‍പ്പെടെ 400 മുതല്‍ 600 വരെ ശസ്ത്രക്രിയകളാണ് നടക്കുന്നത്. 2023 സപ്തംബര്‍ 26ന് 28 വരെ കീഹോള്‍ സര്‍ജറി ഒരേദിനം നടന്നിട്ടുണ്ട്.

ഉദരം, വന്‍കുടല്‍, ഹെര്‍ണിയ, പാന്‍ക്രിയാസ്, അന്നനാളം തുടങ്ങിയ ഭാഗങ്ങളിലെ ശസ്ത്രക്രിയകളാണ് കാന്‍സര്‍ ചികിത്സയില്‍ കൂടുതലായി നടന്നത്. ഇതില്‍ അന്നനാളം, ഉദരം എന്നിവിടങ്ങളില്‍ മാത്രം 600 കീഹോള്‍ സര്‍ജറി നടന്നു, ബാക്കി ഓപ്പണ്‍ സര്‍ജറിയായിരുന്നു. പ്രതിദിനം 2750 മുതല്‍ 3000 രോഗികള്‍വരെ ചികിത്സ തേടിയെത്തുന്ന ഇവിടെ 125 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.

ആയിരത്തോളം കിടക്കകളുള്ള സര്‍ക്കാര്‍ മേഖലയിലെ സംസ്ഥാനത്തെ മികച്ച ആശുപത്രിയാണ് എറണാകുളം ജനറല്‍ ആശുപത്രി. എം.പിയായിരിക്കേ, മന്ത്രി പി. രാജീവിന്റെ ശ്രമഫലമായി ഇവിടെ എം.ആര്‍.ഐ സ്‌കാന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. റേഡിയേഷന്‍ തെറാപ്പിക്ക് ലിനാക്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നൂതന സാങ്കേതിക വിദ്യയോടെയുള്ള സെന്‍ട്രല്‍ ലാബ്, ആന്‍ജിയോഗ്രാഫിക്കും ആന്‍ജിയോപ്ലാസ്റ്റിക്കും വേണ്ടിയുള്ള കാര്‍ഡിയാസ് കാത്ത്‌ലാബ്, കളര്‍ഡോപ്ലര്‍, എക്കോ കാര്‍ഡിയോഗ്രാഫി തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെയുണ്ട്.

സേവന മനസ്ഥിതിയോടെ പ്രവര്‍ത്തിക്കുന്ന 17 സര്‍ജന്മാരുടെയും സ്റ്റാഫിന്റെയും ആത്മാര്‍ഥതയാണ് പാവപ്പെട്ടവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ അവസരമുണ്ടാക്കിയതെന്ന് സൂപ്രണ്ട് പറഞ്ഞു. ആശുപത്രിയുടെ അടിസ്ഥാന വികസനത്തിനും ദൈനംദിന പ്രവര്‍ത്തികള്‍ക്കുമായി സര്‍ക്കാര്‍ മികച്ച പിന്തുണയാണ് നല്‍കിവരുന്നത്. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, ടി. ജെ. വിനോദ് എംഎല്‍എ എന്നിവര്‍ നല്‍കി വരുന്ന സേവനവും വിലമതിക്കാന്‍ കഴിയാത്തതാണ്.

1845ല്‍ അന്നത്തെ കൊച്ചി മഹാരാജാവ് തുടങ്ങിവെച്ചതാണ് ഈ ആശുപത്രി. അടുത്തിടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പദവിയും സംസ്ഥാനത്തെ ആദ്യത്തെ എന്‍എബിഎച്ച് അംഗീകാരവും നേടിയ ജനറല്‍ ആശുപത്രികൂടിയാണിത്. കേന്ദ്രസര്‍ക്കാറിന്റെ എന്‍.ക്യൂ.എ.എസ് സര്‍ട്ടിഫിക്കറ്റും അടുത്തിടെ നേടിയിട്ടുണ്ട്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026