l o a d i n g

കായികം

ബോക്‌സിങ് ഇതിഹാസം ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു

Thumbnail
By    
March 22, 2025

ന്യൂയോര്‍ക്ക്: ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്ന അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം ജോര്‍ജ് ഫോര്‍മാന്‍ (76) അന്തരിച്ചു. ഫോര്‍മാന്റെ കുടുംബം സമൂഹമാധ്യമങ്ങളിലൂടെയാണ് മരണവിവരം അറിയിച്ചത്. രണ്ട് തവണ ഇദ്ദേഹം ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു. റിങ്ങില്‍ ബിഗ് ജോര്‍ജ് എന്നറിയപ്പെട്ടിരുന്ന ഫോര്‍മാന്‍ 1968ല്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരുന്നു.

1960കളില്‍ തുടങ്ങിയ കരിയര്‍ 1997ലാണ് ഫോര്‍മാന്‍ അവസാനിപ്പിച്ചത്. 60കളില്‍ ചക് വെപണര്‍, 70കളില്‍ ജോ ഫ്രേസിയറും മുഹമ്മദലിയും, 80കളില്‍ ഡൈ്വറ്റ് മുഹമ്മദ് ഖ്വാസി, 90കളില്‍ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡ്, മൈക്ക് ടൈസന്‍ തുടങ്ങിയ വമ്പന്മാരുമായി ഏറ്റുമുട്ടിയ ഫോര്‍മാന്‍ തലമുറകള്‍ക്ക് പ്രചോദനമായിരുന്നു. കരിയറിലാകെ 81 മത്സരങ്ങളില്‍ 76ലും ജയം (ഇതില്‍ 68 നോക്കൗട്ട് മത്സരങ്ങള്‍) സ്വന്തമാക്കിയ ഫോര്‍മാന്‍ അഞ്ച് തോല്‍വി മാത്രമാണ് വഴങ്ങിയത്.

1973ല്‍ അന്നത്തെ പ്രമുഖ ബോക്‌സറായിരുന്ന ജോ ഫ്രേസിയറെ തോല്‍പ്പിച്ചതോടെ ഫോര്‍മാന്റെ പ്രശസ്തിയുടെ ഗ്രാഫ് ഉയരുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം 'റമ്പ്ള്‍ ഇന്‍ ദ് ജംഗ്ള്‍' എന്നറിയപ്പെട്ട വിഖ്യാത മത്സരത്തില്‍ മുഹമ്മദലിയോട് പരാജയപ്പെട്ടു. 1977ല്‍ ജിമ്മി യങ്ങുമായുള്ള മത്സരത്തില്‍ തോറ്റതോടെ പ്രഫഷനല്‍ ബോക്‌സിങ്ങില്‍നിന്ന് ഇടവേളയെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷം റിങ്ങിലേക്ക് തിരിച്ചെത്തിയ ഫോര്‍മാന്‍ പിന്നീടു നടത്തിയ മുന്നേറ്റം വിസ്മയമായിപ്പിക്കുന്നതായിരുന്നു.

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026