l o a d i n g

കേരള

ഷാബാ ഷെരീഫ് വധം: മുന്‍ പ്രവാസി ഷൈബിന്‍ അഷ്‌റഫ് അടക്കം മൂന്നു പ്രതികള്‍ക്ക് തടവും പിഴയും; ഷൈബിന് 13 വര്‍ഷവും 9 മാസവും തടവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 22, 2025

മലപ്പുറം: മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ചോര്‍ത്താന്‍ മൈസുരുവില്‍നിന്നു തട്ടിക്കൊണ്ടുവന്ന് നിലമ്പൂരില്‍ താമസിപ്പിച്ച് പീഡനത്തിനിരയാക്കി പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ (50) കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫിന് (37) 13 വര്‍ഷവും 9 മാസവും തടവ് ശിക്ഷ വിധിച്ചു. കൂടാതെ 2,45,000 രൂപ പിഴയായും അടയ്ക്കണം. രണ്ടാം പ്രതിയും ഷൈബിന്റെ മാനേജറുമായ വയനാട് ബത്തേരി പൊന്നക്കാരന്‍ ഷിഹാബുദ്ദീന് (39) 8 വര്‍ഷവും 9 മാസവും 60,000 രൂപ പിഴയുമാണ് ശിക്ഷ. ഷൈബിന്റെ സഹായി ആറാം പ്രതി നിലമ്പൂര്‍ നടുതൊടിക നിഷാദിന് (32) 5 വര്‍ഷവും 9 മാസം തടവും 45,000 രൂപയും പിഴയും ശിക്ഷ ലഭിച്ചു. മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ടത്.

2019 ഓഗസ്റ്റ് ഒന്നിന് മൈസുരുവില്‍നിന്നുമാണ് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്റെ വീട്ടില്‍ ഒരു വര്‍ഷത്തിലേറെ താമസിപ്പിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2020 ഒക്ടോബര്‍ 8ന് ആണ് ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയതായി പറയുന്നത്. തുടര്‍ന്ന് മൃതശരീരം കഷണങ്ങളാക്കി ചാക്കില്‍കെട്ടി ചാലിയാറില്‍ ഒഴുക്കുകയായിരുന്നു. 15 പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 9 പേരെ കോടതി വിട്ടയച്ചു. ഏഴാം പ്രതി തങ്ങളകത്ത് നൗഷാദ് മാപ്പു സാക്ഷിയായി. പതിനഞ്ചാം പ്രതി ഷമീം ഇപ്പോള്‍ ഒളിവിലാണ്. പതിനാലാം പ്രതി ഒളിവിലായിരിക്കെ ഗോവയില്‍ വെച്ച് രോഗബാധിതനായി മരിച്ചു.

നല്ല സാമ്പത്തിക ശേഷിയിലായിരുന്ന ഷൈബിന്‍ കഞ്ചാവ് കേസിലുള്‍പ്പെട്ട് വിദേശത്തുനിന്ന് പുറത്താക്കപ്പെട്ടതോടെ നാട്ടില്‍ ഒരു ആശുപത്രി സ്ഥാപിക്കാനും അതില്‍ മൂലക്കുരു പാരമ്പര്യ ചികിത്സ ആരംഭിക്കാനും പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായാണ് ചികിത്സയുടെ ഔഷധക്കൂട്ട് സ്വന്തമാക്കാന്‍ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്നു തടവിലിട്ടത്. എന്നാല്‍ അതു വെളിപ്പെടുത്താന്‍ ഷാബാ ഷരീഫ് തയാറാകാതെ വന്നതോടെയാണ് മര്‍ദനവും തുടര്‍ന്ന് കൊലപാതവുമുണ്ടായതെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്.

ഫോട്ടോ: ഷൈബിന്‍, ഷിഹാബുദ്ദീന്‍, നിഷാദ്

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026