l o a d i n g

ഗൾഫ്

സാഹോദര്യ സന്ദേശവുമായി ജിദ്ദയില്‍ പ്രവാസി ഇഫ്താര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 22, 2025

ജിദ്ദ: സാഹോദര്യം വിളിച്ചോതി ജിദ്ദയില്‍ പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രൊവിന്‍സാണ് ജിദ്ദയിലെ ഫൈസലിയയില്‍ സാഹോദര്യ ഇഫ്താര്‍ സംഘടിപ്പിച്ചത്. സാഹോദര്യ ഇഫ്താറെന്ന പേരുകൊണ്ടുതന്നെ വേറിട്ടതായ സംഗമത്തില്‍ ജിദ്ദയിലെ സാമൂഹിക, രാഷ്ട്രീയ, മത, സംഘടനാ നേതാക്കളടക്കം ആയിരത്തിലേറെ പേര്‍ സംബന്ധിച്ചു.

ഭരണ ഘടന ഉറപ്പു നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യത്തെ ടാര്‍പോളിന്‍ കൊണ്ട് മറച്ചു, വിത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇങ്ങനെ കൂടിയിരിക്കുന്നതു തന്നെ മഹത്തായ സന്ദേശമാണെന്ന് സംഗമത്തില്‍ റമദാന്‍ സന്ദേശം നല്‍കിയ പ്രവാസി വെല്‍ഫയര്‍ നാഷണല്‍ കമ്മിറ്റി അംഗം ഉമര്‍ പാലോട് പറഞ്ഞു. ഒരു തലമുറയെ തന്നെ നിത്യ മയക്കത്തിലേക്ക് തള്ളിവിടുന്ന ലഹരിക്കെതിരെ സര്‍ക്കാര്‍ നടത്തുന്നത് നിഴല്‍ യുദ്ധം മാത്രമാണെന്നും - ഒരു ഭാഗത്തു മൂല്യങ്ങള്‍ ഒന്നുമില്ലാത്ത എല്ലാ വിധ ആസ്വാദനത്തിനെയും പ്രോത്സാഹിപ്പിക്കുന്ന ലിബറല്‍ ആശയങ്ങള്‍ പുതിയ തലമുറയില്‍ പ്രചരിപ്പിക്കുകയും മറ്റൊരു ഭാഗത്ത് എല്ലാവിധ ലഹരിയും സുലഭമായി ലഭ്യമാക്കുകയും ചെയ്തുകൊണ്ട് നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിനുകള്‍ പരിഹാരമാവില്ല എന്നും ശക്തമായ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നിരാലംബരും നിരായുധരുമായ ഒരു ജനതയുടെ മേല്‍ ബോംബുകള്‍ വര്‍ഷിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഇസ്രായേല്‍ ഭീകരതക്കെതിരെ നമ്മുടെ മനസാക്ഷിയെ ഉണര്‍ത്തുന്നതിനുള്ള അവസരമാവട്ടെ ഇഫ്താര്‍ സംഗമങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസികള്‍ ഏറെ ആശങ്കയോടെ കാണുന്ന നാട്ടിലെ ലഹരി വ്യാപന വിഷയത്തില്‍ ശക്തമായ ബോധവല്‍ക്കരണത്തിന് പ്രവാസി വെല്‍ഫെയര്‍ നേതൃത്വം നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രോവിന്‍സ് പ്രസിഡന്റ് അബ്ദുല്‍ റഹീം ഒതുക്കുങ്ങല്‍ അറിയിച്ചു. പ്രൊവിന്‍സ് ജനറല്‍ സെക്രെട്ടറി അഷ്റഫ് പാപ്പിനിശ്ശേരി സ്വാഗതവും സാഹോദര്യ ഇഫ്താര്‍ കോഓര്‍ഡിനേറ്റര്‍ ബഷീര്‍ ചുള്ളിയന്‍ നന്ദിയും പറഞ്ഞു. നൗഷാദ് പയ്യന്നൂര്‍, യൂസുഫ് പരപ്പന്‍, അബ്ദു സുബ്ഹാന്‍ പറളി, അഡ്വക്കേറ്റ് ഫിറോസ്, സി.എച്ച് ബഷീര്‍, സലീഖത്ത് ഷിജു, സുഹ്റാ ബഷീര്‍, ഉസാമ ഫറോക്ക്, തമീം അബ്ദുള്ള എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026