l o a d i n g

കായികം

ഐ ലീഗ്: ഗോകുലം കേരളക്ക് ജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 22, 2025

ബംഗളൂരു: ഐ ലീഗില്‍ തുടര്‍ ജയവുമായി ഗോകുലം കേരള. ഇന്നലെ നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് എസ്.സി ബംഗളൂരുവിനെയാണ് ഗോകുലം പരാജയപ്പെടുത്തിയത്. അവസാന മത്സരത്തില്‍ നാംധാരി എഫ്.സിക്കെതിരേ ജയിച്ചതിന്റെ ആത്മിവിശ്വാസത്തിലായിരുന്നു മലബാറിയന്‍സ് കളത്തിലിറങ്ങിയത്. മത്സരം തുടങ്ങിയ ആദ്യ പകുതിയില്‍ ഗോകുലം മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും പന്ത് എതിര്‍ വലയിലെത്തിക്കാന്‍ കഴിഞ്ഞില്ല. പലപ്പോഴും ഗോളിലേക്കുള്ള അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ഫൈനല്‍ തേഡില്‍ ഭാഗ്യം തുണച്ചില്ല. തുടര്‍ന്ന് ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. 46ാം മിനുട്ടില്‍ താബിസോ ബ്രൗണിന്റെ ഗോളില്‍ ഗോകുലം മുന്നിലെത്തി. നാംധാരിക്കെതിരേയുള്ള മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ താബിസോ മികച്ച നീക്കത്തിലൂടെയായിരുന്നു പന്ത് ബംഗളൂരുവിന്റെ വലയിലെത്തിച്ചത്. ഓരു ഗോള്‍ നേടിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഗോകുലം മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മത്സരം പുരോഗമിക്കവെ 75ാം മിനുട്ടില്‍ ഗോകുലം രണ്ടാം ഗോളും നേടി. അദമ നെയ്നെയായിരുന്നു രണ്ടാം ഗോള്‍ നേടിയത്. ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചുരാന് ബംഗളൂരുവും ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഈ സമയത്ത് മലബാറിയന്‍സ് പ്രതിരോധം ശക്തമാക്കി. ഒടുവില്‍ ഗോകുലത്തിന്റെ പ്രതിരോധം പൊളിച്ച് ബംഗളൂരു ആശ്വാസ ഗോള്‍ നേടി.

90ാം മിനുട്ടില്‍ തോമോയ് ശിംറയ് ആയിരുന്നു ബംഗളൂരുവിനായി ഗോള്‍ നേടിയത്. സീസണില്‍ 20 മത്സരം പൂര്‍ത്തിയാക്കിയ ഗോകുലം 34 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്. ഇത്രയും മത്സരത്തില്‍നിന്ന് 20 പോയിന്റുള്ള ബംഗളൂരു 10ാം സ്ഥാനത്തും നില്‍ക്കുന്നു. 30 ന് ശ്രീനിധി ഡക്കാനെതിരേയാണ് ഗോകുലം കേരളയുടെ ഐ ലീഗിലെ അടുത്ത മത്സരം.(ഹോം മത്സരം)

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026