l o a d i n g

കേരള

സി.പി.എം നേതാവ് എ. സമ്പത്തിന്റെ സഹോദരന്‍ കസ്തൂരി ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 24, 2025

തിരുവനന്തപുരം: സിപിഎം നേതാവായിരുന്ന കെ.അനിരുദ്ധന്റെ മകനും മുന്‍ എംപി എ. സമ്പത്തിന്റെ സഹോദരനുമായ എ. കസ്തൂരിയെ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന ജില്ലാ പ്രതിനിധി സമ്മേളനത്തിലാണ് കസ്തൂരിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
തിരുവനന്തപുരം ജില്ലയില്‍ സി.പി.എം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു അനിരുദ്ധന്‍. മൂന്നു തവണ എം.എല്‍.എയും ഒരു തവണ എം.പിയും തിരുവനന്തപുരം ജില്ല കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റുമായിരുന്നു ആദ്ദേഹം. മുന്‍ എം.പിയായ എ. സമ്പത്ത് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവാണ്.

ഭാരത സംസ്‌കാരത്തെ തകര്‍ക്കാനാണ് ഇടതു പാര്‍ട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യമെന്ന് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ല അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ഒരു ചാലനിനു നല്‍കിയ അഭിമുഖത്തില്‍ കസ്തൂരി പറഞ്ഞു. തെറ്റ് തിരുത്താന്‍ ഒരിക്കലും സി.പി.എം തയാറല്ല. ഇടത് സ്വീകരിക്കുന്ന സമീപനങ്ങള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണ് ഹിന്ദു ഐക്യവേദി എന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദു ഐക്യവേദിയുടെ സാധാരണ പ്രവര്‍ത്തകനായാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ശനിയാഴ്ചയാണ് അധ്യക്ഷനാക്കുമെന്ന വിവരം അറിഞ്ഞത്. അതിനാല്‍, അധ്യക്ഷ പദവി ഏറ്റെടുക്കുന്ന വിവരം സഹോദരന്‍ എ. സമ്പത്തിനെ അറിയിക്കാന്‍ സാധിച്ചില്ല. അധ്യക്ഷനായ ശേഷം ആദ്യം വിളിച്ചത് സഹോദരനെയാണ്. വിവരം അറിഞ്ഞപ്പോള്‍ സഹോദരന്‍ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തില്ലെന്നും കസ്തൂരി പറഞ്ഞു.

ഹിന്ദു ഐക്യവേദിയുടെ ജില്ലയിലെ മറ്റു ഭാരവാഹികള്‍: കല്ലിയൂര്‍ കൃഷ്ണകുമാര്‍ (വര്‍ക്കിങ് പ്രസിഡന്റ്), ബിജു അറപ്പുര, വഴയില ഉണ്ണി (ജനറല്‍ സെക്രട്ടറിമാര്‍), നെടുമങ്ങാട് ശ്രീകുമാര്‍ (ട്രഷറര്‍), കെ.പ്രഭാകരന്‍ (സംഘടനാ സെക്രട്ടറി), പൂഴനാട് വേണുഗോപാല്‍, കെ.പ്രഭാകരന്‍ (സഹ സംഘടന സെക്രട്ടറിമാര്‍).

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026