തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം എമിഗ്രേഷന്‍ ഓഫീസറായ ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കൂടല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട്ട് വീട്ടില്‍ മേഘ മധു(25) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒന്‍പതു മണിയോടെയാണ് സംഭവം. വിമാനത്താവളത്തില്‍നിന്നും ജോലി കഴിഞ്ഞ്് ഇറങ്ങിയതായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. പേട്ട പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. എന്താണ് മരണ കാരണമെന്നു വ്യക്തമല്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
Related News