l o a d i n g

ഗൾഫ്

ജിദ്ദ ആലുവ കൂട്ടായ്മ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 24, 2025

ജിദ്ദ: ജിദ്ദ ആലുവ കൂട്ടായ്മ (ജാക്) ഒരുക്കിയ ഇഫ്താര്‍ വിരുന്ന് അംഗങ്ങളുടെയും സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഒരു വ്യാഴവട്ടക്കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ജാക് എല്ലാ വര്‍ഷവും നടത്തിവരുന്ന ഇഫ്താര്‍ വിരുന്ന് ഇക്കുറിയും അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുറമെ ജിദ്ദയിലെ സാമുഹ്യ, സാംസ്‌കാരിക, പ്രാദേശിക, കൂട്ടായ്മകളിലെ നേതൃത്വങ്ങളെയും ഉള്‍പ്പെടുത്തിയാണ് നടത്തിയത്. സീസണ്‍സ് റസ്റ്റോറന്റില്‍ നടത്തിയ വിരുന്നിന് കൂട്ടായ്മ പ്രസിഡണ്ട് അബ്ദുല്‍ കാദര്‍ ആലുവ, ജനറല്‍ സെക്രട്ടറി അന്‍ഫല്‍ ബഷീര്‍, രക്ഷാധികാരികളായ സുബൈര്‍ മുട്ടം, ഡോ. സിയാവുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വ്രതശുദ്ധിയോടൊപ്പം മാനവമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് സാമൂദായിക സൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ ഇഫ്താര്‍ സംഗമങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് ഷഫീഖ് നദ്വി ഇഫ്താര്‍ സന്ദേശത്തില്‍ പറഞ്ഞു. അബ്ദുല്‍ കാദര്‍ ആലുവ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അന്‍ഫല്‍ ബഷീര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഫൈസല്‍ അലിയാര്‍ നന്ദിയും പറഞ്ഞു. രക്ഷാധികാരി സുബൈര്‍ മുട്ടത്തിന്റെ നേതൃത്വത്തില്‍ ട്രഷറര്‍ കലാം എടയാര്‍, കോഡിനേറ്റര്‍മാരായ അന്‍വര്‍ തോട്ടുമുഖം, നൗഷാദ് അടുവാശ്ശേരി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ജാക് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അതിഥികളെ സ്വീകരിച്ചു.

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026