l o a d i n g

ഗൾഫ്

മുസിരിസ് ഇഫ്താരി 2025 സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 24, 2025

ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം അസീസിയ്യ വില്ലേജ് റസ്റ്റോറന്റില്‍ മുസിരിസ് ഇഫ്താരി 2025 ഉം ലോക വനിതാ ദിനത്തിന്റെ ഭാഗമായുള്ള വനിതാ ആദരവും സംഘടിപ്പിച്ചു.

മുസിരിസ് കുടുംബാംഗങ്ങളും അതിഥികളും പങ്കെടുത്ത വിഭവ സമൃദ്ധമായ ഇഫ്ത്താറിന് ശേഷം പ്രസിഡന്റ് അബ്ദുസ്സലാം എമ്മാടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സൗഹൃദ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി അനീസ് എറമംഗലത്ത് സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീര്‍ മാടവന, രക്ഷാധികാരികളായ താഹ മരിക്കാര്‍, ഹനീഫ് ചളിങ്ങാട് എന്നിവര്‍ റമദാന്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. പരസ്പര സ്‌നേഹവും, സൗഹൃദവും ഊട്ടിയുറപ്പിച്ച് ഈ പുണ്യമാസത്തെ ധന്യമാക്കണമെന്നും, പ്രവാസ ലോകത്ത് വന്നതിന് ശേഷം പഴയ സൗഹൃദം പുതുക്കുന്നതിനും, അതു വര്‍ദ്ധിപ്പിക്കുന്നതിനും പതിമൂന്ന് വര്‍ഷത്തിലധികമായി ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മക്കായിട്ടുണ്ടെന്ന് സംസാരിച്ചവര്‍ പറഞ്ഞു.

വനിതാ വിഭാഗം രക്ഷാധികാരി തുഷാര ഷിഹാബ് വനിതാ ദിന സന്ദേശം നല്‍കി. മുസിരിസ് തുടക്കം മുതല്‍ വനിതള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുകയും, അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന കൂട്ടായ്മയാണ്. അതിന്റെ ഭാഗമായി മുസിരിസ് കൂട്ടായ്മയില്‍ പത്ത് വര്‍ഷം അംഗത്വം പൂര്‍ത്തിയാകുന്ന വനിതകളെ പ്രത്യേകം ആദരിക്കുന്നതായി അവര്‍ പറഞ്ഞു.

ജോ. സെക്രട്ടറി സഗീര്‍ പുതിയകാവ് വനിതാ ആദരവിന് അര്‍ഹരായവരെ സദസ്സില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അവരുടെ സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു. ആദരവിന് അര്‍ഹരായ അനിത താഹിറിന് മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീര്‍ മാടവനയും, ജസീന സാബുവിന് രക്ഷാധികാരി താഹ മരിക്കാറും കൂട്ടായ്മയുടെ ഉപഹാരം നല്‍കി ആദരിച്ചു. ആദരവിന് അര്‍ഹയായ സബീന സഫറുള്ളയ്ക്കുള്ള ഉപഹാരം അവരുടെ അഭാവത്തില്‍ രക്ഷാധികാരി ഹനിഫ് ചളിങ്ങാടില്‍നിന്ന് വനിതാ വിഭാഗം രക്ഷാധികാരി തുഷാര ഷിഹാബ് ഏറ്റുവാങ്ങി.

വൈസ് പ്രസിഡന്റ് ഷിഹാബ് അയ്യാരില്‍, ജോ. സെക്രട്ടറി ശറഫുദ്ധീന്‍ ചളിങ്ങാട് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജമാല്‍ വടമ, അബ്ദുള്‍ ജലീല്‍, നവാസ് കുട്ടമംഗലം, സാബു ഹനീഫ്, അന്‍വര്‍ സാദത്ത് എന്നിവര്‍ നേതൃത്വം നല്‍കി. സേവ പ്രധിനിധി മുഹമ്മദ് ഫൈസല്‍ എടനവക്കാട്, സംവിധായകന്‍ മുഹ്‌സിന്‍ കാളികാവ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു ട്രഷറര്‍ മുഹമ്മദ് സാബിര്‍ നന്ദി പറഞ്ഞു.

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026