l o a d i n g

ഗൾഫ്

കെ കെ എം എ ജഹറ ബ്രാഞ്ച് ഇഫ്താര്‍ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 25, 2025

കുവൈറ്റ് സിറ്റി : കെ കെ എം എ ജഹറ ബ്രാഞ്ച് ഇഫ്താര്‍ സംഗമം ജഹറ ഐ പി സി ഓഡിറ്റോറിയത്തില്‍ നടന്നു. കേന്ദ്ര ആക്ടിങ് പ്രസിഡന്റ് കെ സി റഫീഖ് ഉദ് ഘാടനം ചെയ്തു. കെ കെ എം എ ജഹറ ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.

ദീനില്‍ അമലുകള്‍ ചെയ്യുമ്പോള്‍ പ്രവാചകചര്യ അനുസരിച്ചാകണമെന്നും പ്രവാചകചര്യക്ക് യോചിക്കാത്ത ഒരു കര്‍മ്മവും അള്ളാഹു സ്വീകരിക്കുകയില്ലെന്നും കുവൈറ്റി പണ്ഡിതന്‍ ഷെയ്ക്ക് അബ്ദുല്ല ആമിര്‍ അല്‍ ആജ്മി സദസ്സിനെ ഉത്ബോധിപ്പിച്ചു. റമദാന്റെ പ്രാധാന്യവും അവസാന പത്തിന്റെ സുവര്‍ണ്ണാവസരവും പരമാവധി പ്രയോജനപ്പെടുത്തി സല്‍കര്‍മ്മങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കുവാന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച ഉസ്മാന്‍ ദാരിമി അടിവാരം സദസ്സിനെ ഓര്‍മ്മിപ്പിച്ചു.

സിറാജിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ റഫീഖ് കെ വി സ്വാഗതം പറഞ്ഞു. കുവൈറ്റ് ഐ പി സി പ്രതിനിധികളായ ശൈഖ് അഹമ്മദ് ജമീല്‍ അല്‍ഷമ്മരി, ഫറാസ് ജാഹദ് അല്‍ഷമ്മരി, ശൈഖ് നളീം, കേന്ദ്ര നേതാക്കളായ ബി എം ഇക്ബാല്‍, അബ്ദുല്‍ ഗഫൂര്‍ എച് എ, ശറഫുദ്ധീന്‍ ഓ പി, മുഹമ്മദ് അലി കടിഞ്ഞിമൂല, സോണല്‍ നേതാക്കന്മാരായ അബ്ദുല്ലത്തീഫ് ശാദിയ, അബ്ദുറസാഖ്, കമറുദ്ധീന്‍, മജീദ് കെ സി തുടങ്ങി വിവിധ സോണ്‍, ബ്രാഞ്ച് ഭാരവാഹികളും സന്നിഹിതരായിരുന്നു.

ബ്രാഞ്ച് നേതാക്കന്മാരായ അബ്ദുല്ല ഫൈസി, ആരിഫ്, മമ്മൂട്ടി പട്ടാമ്പി, മുഹമ്മദ് ഇഖ്ബാല്‍, ഹക്കീം. സിറാജ് , ഫഹദ്, സുബൈര്‍, നവാസ്, ഗഫൂര്‍, നൗഷാദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026