l o a d i n g

കേരള

തീരാ വേദനയായി ജാബിര്‍ സുലൈമിന്റെ അനിയത്തിയുടെ മരണം

Thumbnail
Publisher By     കുഞ്ഞമ്മദ് വാണിമേല്‍
March 25, 2025

കൊച്ചി: സൂഫി ഗായകന്‍ ജാബിര്‍ സുലൈമിന്റെ സഹോദരി ബിഷാറ (24)യുടെ അപകടമരണം അവരുടെ കുടുംബത്തെ നേരിട്ടറിഞ്ഞും അറിയാതെയും ശ്രദ്ധിക്കുന്ന വര്‍ക്കെല്ലാം തീരാ വേദനയായി - പ്രിയ സഹോദരിയുടെ മരണത്തെക്കുറിച്ച് ജാബിര്‍ സുലൈ ഹൃദയം കൊണ്ടെഴുതിയ വരികള്‍ ഇങ്ങിനെയാണ് - ഒന്നടിച്ചു നോവിക്ക പോലും ചെയ്യാത്ത പൈതലിനെയാണല്ലോ റബ്ബേ നീ ഉടച്ചു തകര്‍ത്ത് കളഞ്ഞത്. അത്രമേല്‍ മനോഹരമായ വിധം മാറ്റിപ്പണിയാന്‍ വേണ്ടിയാവുമതെന്ന ഉറച്ച വിശ്വാസത്തില്‍ നിന്റെ കാല്‍ക്കല്‍ വെക്കുന്നു. എല്ലാം നിന്റെതായറിഞ്ഞ്! പുഞ്ചിരി നിറഞ്ഞതും ദീപ്തവുമായിരുന്നു ബിഷാറയുടെ ജീവിതമെന്ന് സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ബന്ധുക്കളും അല്ലാത്തവരും പറഞ്ഞു തരുന്നു.

പാട്ടുകളിലൂടെ മലയാളി സമൂഹത്തിന് സുപരിചതനായ ബിഷാറയുടെ സഹോദരന്‍ ജാബിര്‍ സുലൈം (Hu Jabirsulaim) ഇപ്പോള്‍ ജോലി ചെയ്യുന്ന കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ തന്നെയാണ് ബിഷാറക്കും ജോലി. മൈക്രോ ബയോളിജിസ്റ്റായ സുലൈ സ്ഥാപനത്തിന്റെ പര്‍ച്ചേസ് മാനേജര്‍. തിങ്കളാഴ്ച സന്ധ്യക്ക് നോമ്പുതുറന്ന ശേഷം മറ്റൊരു സഹോദരനായ ഫജറിനോടൊപ്പം കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിലേയ്ക്ക് ജോലിക്കായി പോകുമ്പോള്‍ പിറകില്‍ ഒരു കാര്‍ വന്നിടിച്ചാണ് ബിഷാറ യെ ഈ ലോകത്ത് നിന്ന് ഇല്ലാതാക്കിയത്. ബിഷാറയുടെ വിലാസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്ത ദേവതിയാല്‍ പൂവളപ്പില്‍

പിതാവ്: പരേതനായ പി.വി ഹുസൈന്‍ മൗലവി . മാതാവ്: സുമയ്യ.. ഭര്‍ത്താവ്: മുഹമ്മദ് കോമത്ത്. കൂടപ്പിറപ്പുകള്‍: സലാം, മുബാറക്, പി.വി റഹ്‌മാബി, നഈമ, ബദറുദ്ദീന്‍, റാഹത്ത്, ഫജര്‍. ഇവരില്‍ പി.വി റഹ്‌മാബി ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃനിരയിലുളളയാളാണ്. കോഴിക്കോട്ടെ ഇഖ്‌റാ ആശുപത്രിയില്‍ ലാബില്‍ സഹോദരന്റെയും മനസിണക്കമുള്ള മറ്റ് നല്ല മനുഷ്യര്‍ക്കൊപ്പവും ജോലി ചെയ്യുകയായിരുന്നു ബിഷാറ.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026