l o a d i n g

ഗൾഫ്

മക്ക പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങി, വിപണികള്‍ സജീവം, കൂടുതല്‍ ആവശ്യക്കാര്‍ മധുരപലഹാരങ്ങള്‍ക്ക്

Thumbnail
Publisher By     പി.എം. മായിന്‍കുട്ടി
March 26, 2025

മക്ക: പരിശുദ്ധ നഗരമായ മക്ക ഈദുല്‍ ഫിത്ര്‍ ആഘോഷത്തിനുള്ള തയാറെടുപ്പിലാണ്. ആത്മീയതയുടെ നിറവില്‍ ഹറമും പരിസരവും നിറഞ്ഞു നില്‍ക്കുമ്പോള്‍ മക്കയുടെ തെരുവുകള്‍ പെരുന്നാള്‍ ആഘോഷത്തിനായുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ്. വര്‍ണങ്ങള്‍ വാരി വിതറിയുള്ള തെരുവുകള്‍ക്ക് ചന്തം പകര്‍ന്ന് കടകമ്പോളങ്ങളും വര്‍ണ വൈവിധ്യങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്നു. എങ്ങും ഉത്സവ പ്രതീതിയാണ്. നിറങ്ങളുടെയും, മനോഹരമായ സുഗന്ധങ്ങളുടെയും, തക്ബീറിന്റെയും തഹ്ലീലിന്റെയും ഹൃദയസ്പര്‍ശിയായ മന്ത്രങ്ങളുടെയും സമന്വയമായി പുണ്യ നഗരി മാറിയിരിക്കുന്നു.

ലോകത്തിന്റെ പരിഛേദമാണ് ഇപ്പോള്‍ മക്ക. ഇരുനൂറോളം വരുന്ന രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടക ലക്ഷങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ് പുണ്യ നഗരി. ആധുനികവല്‍ക്കരണത്തോടൊപ്പം മക്കയുടെ പാരമ്പര്യവും സംസ്‌കാരവും അതേപടി കാത്തു സൂക്ഷിക്കുന്നതിലും മക്കക്കാര്‍ ഒരുപടി മുന്നിലാണ്. രാത്രിയെ പകലാക്കിയാണ് സന്ദര്‍ശകരും മക്കക്കാരും പെരുന്നാളിനാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുംവിധത്തിലാണ് കടകമ്പോളങ്ങള്‍ അണിഞ്ഞൊരുങ്ങിയിട്ടുള്ളത്. വ്യാപാര രംഗത്തും പാരമ്പര്യം കാത്തു സൂക്ഷിക്കാനാണ് അധിക മക്കനിവാസികളും ഇഷ്ടപ്പെടുന്നത്. സന്ദര്‍ശകര്‍ക്ക് ആവശ്യമുള്ളതും അതാണ്. വസ്ത്രങ്ങള്‍, മധുരപലഹാരങ്ങള്‍, വ്യത്യസ്ത രുചിക്കൂട്ടുകളുടെ ഭക്ഷണ വിഭവങ്ങള്‍, സന്ദര്‍ശകര്‍ക്ക് എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന അലങ്കാര വസ്തുക്കള്‍ തുടങ്ങി എല്ലാത്തരം സാധനങ്ങളാല്‍ കടകളുടെ അകവും പുറവും നിറഞ്ഞിരിക്കുകയാണ്.

പെരുന്നാള്‍ അടുത്തതോടെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് മധുരപലഹാരങ്ങള്‍ക്കാണ്. പെരുന്നാളിന് മധുരപലഹാരങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ സ്വദേശികള്‍ മത്സരിക്കാറാണ് പതിവ്. അവരോടൊപ്പം സന്ദര്‍ശകരായ തീര്‍ഥാടകര്‍ കൂടിയാവുമ്പോള്‍ മധുരപലഹാര വിപണിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പെരുന്നാള്‍ ദിനം പള്ളികളിലും ബന്ധുഗൃഹ സന്ദര്‍ശന വേളയിലും സൗഹൃദം പുതുക്കുന്നതിനുള്ള ഒത്തുകൂടലുകളിലും മധുരം വിളമ്പല്‍ അറബ് സാംസ്‌കാരിക പാരമ്പര്യമാണ്. അതു കാത്തു സൂക്ഷിക്കുന്നതില്‍ ഇന്നും പിശുക്കു കാണിക്കാറില്ലെന്നതാണ് ഈ വിപണിയെ കൂടുതല്‍ സജീവമാക്കുന്നത്. പെരുന്നാളിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ തെരുവുകളിലെല്ലാം മിഠായികള്‍ മാത്രം വില്‍ക്കുന്ന കടകള്‍ തുറക്കുന്നതും അവിടങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നതും ഇക്കാരണത്താലാണ്.

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026