l o a d i n g

കേരള

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം അബ്ദുന്നാസര്‍ മഅ്ദനി ആശുപത്രി വിട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 26, 2025

കൊച്ചി: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ ഒന്നരമാസത്തോളമായി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ കഴിഞ്ഞിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ഇന്ന് ആശുപത്രി വിട്ടു. രാവിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ്കളിലെ ഡോക്ടര്‍മാരുടെ പരിശോധനകള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.

ദീര്‍ഘകാലമായി തുടരുന്ന ഉയര്‍ന്ന അളവിലുള്ള ഡയബറ്റിക് മൂലമുള്ള ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയ്ക്കും ഉണ്ടായ തകരാറുകള്‍ ഇപ്പോഴും ശരീരത്തെ ബാധിക്കുന്നുണ്ട്. സൂക്ഷ്മമായ നിരീക്ഷണവും തുടര്‍ ചികിത്സകളും ഉള്‍പ്പെടെയുള്ള കര്‍ശനമായ നിബന്ധനകളോടെ ആണ് ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലും മഅദനിയെ ഡിസ്ചാര്‍ജ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 27 നാണ് അബ്ദുന്നാസര്‍ മഅ്ദനി കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഒരു വര്‍ഷക്കാലമായി പേരിട്രേണിയല്‍ - ഹീമോ ഡയലിസിസുകള്‍ സംയുക്തമായി ചെയ്തിട്ടും രക്തസമ്മര്‍ദ്ദം നിരന്തരം ഉയരുകയും താഴുകയും ചെയ്യുന്ന അതിസങ്കീര്‍ണമായ ശാരീരിക അവസ്ഥയെ വിവിധ സമയങ്ങളില്‍ മഅ്ദനി അഭിമുഖീകരിക്കുകയും നിരവധി തവണ മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ഹോസ്പിറ്റല്‍ വാസത്തിന് വിധേയമാവുകയുണ്ടായി. കിഡ്‌നി മാറ്റിവെക്കല്‍ മാത്രമാണ് സങ്കീര്‍ണമായ ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന്റെ കുറവ് ഉണ്ടാകുമ്പോഴുള്ള സ്‌ട്രോക്ക് മുലമുള്ള അബോധാവസ്ഥ, ഡയബറ്റിക് ന്യൂറോപ്പതി മൂലമുള്ള രക്തക്കുഴലുകളുടെ ദുര്‍ബലവസ്ഥ തുടങ്ങീ മറ്റു അനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ അഭിമുഖീകരിക്കുന്നതിനാല്‍ ശസ്ത്രക്രിയ സങ്കീര്‍ണമായിരുന്നു. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ നേഫ്രോളജിസ്റ്റ് ഡോ. മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തില്‍ കാര്‍ഡിയാക് വിഭാഗം തലവന്‍ ഡോക്ടര്‍ മനൂ വര്‍മ്മ, യുറോ സര്‍ജന്‍ ഡോ. സച്ചിന്‍ ജോസഫ്, അന്‍സ്തേഷ്യ വിഭാഗം തലവന്‍ ഡോ. വിനോദന്‍, ഡോ.കൃഷ്ണ, ഡോ. ജേക്കബ് തുടങ്ങിയവര്‍ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സകള്‍ക്കും പരിശോധനകള്‍ക്കും നേതൃത്വം നല്‍കി.

ഭാര്യ സൂഫിയ മഅ്ദനി, മകന്‍ അഡ്വ.സലാഹുദ്ധീന്‍ അയ്യൂബി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവര്‍ ഹോസ്പിറ്റലില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തന്റെ ദീര്‍ഘകാലമായുള്ള ചികിത്സകള്‍ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, സൗകര്യങ്ങള്‍ ചെയ്തുതന്ന മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ ലൂയിസ്, മറ്റു ഡയറക്ടര്‍മാര്‍, ചികിത്സകള്‍ കോഡിനേറ്റ് ചെയ്ത ഫിസിഷന്‍ അസിസ്റ്റന്റ് പ്രസീദ അനൂപ്, മാനേജ്‌മെന്റ് സ്റ്റാഫ്, ആശുപത്രി വാസത്തിനിടെ പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത നഴ്‌സിംഗ് സ്റ്റാഫ്, മറ്റ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ആശുപത്രി സ്വീകരണമുറിയില്‍ നടന്ന പത്രസമ്മേളനത്തില്‍ മഅദനി ഹൃദ്യമായ നന്ദി അറിയിച്ചു. തുടര്‍ ചികിത്സകള്‍ക്കായി കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യും. മകന്‍ അഡ്വ.സലാഹുദ്ധീന്‍ അയ്യൂബി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സംസ്ഥാന സെക്രട്ടറി സലിം ബാബു, പിഡിപി ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് വാഴക്കാല തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026