l o a d i n g

കേരള

കരുനാഗപ്പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു, പാലക്കാട് യുവാവിനെ തലക്കടിച്ച് കൊന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 27, 2025

കൊല്ലം: കേരളത്തില്‍ കൊലപാതക പരമ്പരകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ കൊല്ലത്തും പാലക്കാടുമായി രണ്ടു കൊലപാതകങ്ങളാണ് നടന്നത്. കൊല്ലം കരുനാഗപ്പള്ളില്‍ യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയപ്പോള്‍ പാലക്കാട് മുണ്ടൂരില്‍ യുവാവിനെ അയല്‍വാസി തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല്ലത്തേത് ഗുണ്ടാപകയുടെ മുന്‍വൈരാഗ്യമാണെങ്കില്‍ പാലക്കാട്ടിലേത് മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണം.

കരുനാഗപ്പള്ളിയില്‍ താച്ചയില്‍ മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന് നേരെ തോട്ടയെറിഞ്ഞ സംഘം വാതില്‍ ചവിട്ടി തുറന്ന് വീട്ടില്‍ കയറി സന്തോഷിനെ വെട്ടുകയായിരുന്നു. കാല്‍ പൂര്‍ണമായും വെട്ടിമാറ്റി. 2014ലെ പങ്കജ് വധശ്രമക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. ജയിലില്‍നിന്ന് അടുത്തിടെയാണ് ഇയാള്‍ പുറത്തിറങ്ങിയത്. കൊലപാതകത്തിനു പിന്നില്‍ ഇതിന്റെ പകയാണോയെന്ന് പോലീസ് സംശയിക്കുന്നു. സന്തോഷിന്റെ വീടിനു നേരെ ബോംബെറിഞ്ഞ ശേഷം വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നായിരുന്നു ആക്രമണം. ആദ്യം ചുറ്റികകൊണ്ട് സന്തോഷിന്റെ കാല് തകര്‍ത്ത ശേഷം പിന്നീട് വെട്ടിമാറ്റുകയായിരുന്നു.

ഇതേ അക്രമി സംഘം അരമണിക്കൂറിനകം ഓച്ചിറ വവ്വാക്കാവിലെത്തി അനീര്‍ എന്ന യുവാവിനെയും വെട്ടി. കൈക്കും കാലിനും വെട്ടേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് രണ്ട് ആക്രമങ്ങളും ഉണ്ടായത്. രണ്ടിടത്തും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി വിശദമായി അന്വേഷിച്ചു വരുന്നു.

പാലക്കാട് മുണ്ടൂരില്‍ മണികണ്ഠന്‍ ആണ് തലക്കടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. മണികണ്ഠന്‍ വീട്ടില്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. വിനോദും സഹോദരനും മദ്യപിക്കാനായി മണികണ്ഠനെ വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു. ഇന്നലെ രാത്രിയിലും ഇവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. വിനോദിന്റെ സഹോദരന്‍ ഒളിവിലാണ്. കോങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.

ഫോട്ടോ: കരുനാഗപ്പള്ളിയില്‍ കൊല്ലപ്പെട്ട സന്തോഷ്

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026