l o a d i n g

ഗൾഫ്

ഇന്റര്‍ പോള്‍ സഹായത്തോടെ റിയാദില്‍നിന്ന് പിടികൂടിയ യുവാവിനെ കേരളത്തിലെത്തിച്ചു; ശൈശവ വിവാഹത്തിന് വധൂവരന്മാരുടെ കുടുംബങ്ങള്‍ക്കെതിരെയും കേസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 27, 2025

റിയാദ്: പതിനാറു വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച് പീഡിപ്പിച്ച് റിയാദിലേക്കു മുങ്ങിയ യുവാവിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ കേരള പോലീസ് കേരളത്തിലെത്തിച്ചു. ഇന്നു പുര്‍ച്ചെ നാട്ടിലെത്തിച്ച യുവാവിനെതിരെ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഭാര്യയായ പതിനാറുകാരിയുടെ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്. ഇതോടൊപ്പം ശൈശവ വിവാഹ നിരോധന നിയമമനുസരിച്ച് വരന്റെയും വധുവിന്റെയും മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വിവാഹ ശേഷം റിയാദിലേക്കു പോയ മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവിനെ രണ്ടു വര്‍ഷത്തിന് ശേഷമാണ് പോലീസ് പിടികൂടിയത്. പോക്‌സോ കേസ് ആണ് യുവാവിനെതിരെ ചുമത്തിയിരുന്നത്. റിയാദില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ അവധിക്ക് നാട്ടിലെത്തിയാണ്് പതിനാറുകാരിയെ വിവാഹം ചെയ്തത്. 2022-ലായിരുന്നു വിവാഹം. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഇയാള്‍ റിയാദിലേക്കു മടങ്ങി. എന്നാല്‍ പിന്നീട് വധുവും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെതിരെ പീഡനം ആരോപിച്ച് കേസ് നല്‍കുകയായിരുന്നു. ഇന്റര്‍പോളിന്റെ സഹായം തേടിയ കേരള പോലീസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചു. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പടുവിച്ചതോടെ സൗദി ഇന്റര്‍പോള്‍ ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയായിരുന്നു.

കേരള പോലീസ് ഉദ്യോഗസ്ഥരായ മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി സുന്ദരന്‍, എസ്പി പോലീസ് ഓഫീസര്‍ നൗഷാദ്, സിപിഒ റംഷാദ് എന്നിവരാണ് യുവാവിനെപിടികൂടാന്‍ റിയാദില്‍ എത്തിയത്. പ്രതിയെ സൗദി പോലീസ് കഴിഞ്ഞ ദിവസം രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിച്ചു നല്‍കുകയായിരുന്നു.

ഫോട്ടോ: കേരളത്തില്‍നിന്നു റിയാദിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026