l o a d i n g

ഗൾഫ്

ആറാമത് എഡിഷന്‍ ഖുര്‍ആന്‍ മുസാബഖക്ക് പ്രൗഢ സമാപനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 27, 2025

റിയാദ്: പരിശുദ്ധിയുടെ പുണ്യദിനങ്ങളെ കൂടുതല്‍ ധന്യമാക്കി അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സംഘടിപ്പിച്ച ആറാമത് എഡിഷന്‍ ഖുര്‍ആന്‍ മുസാബഖയുടെ ഗ്രാന്‍ഡ് ഫൈനല്‍ മത്സരങ്ങള്‍ക്ക് ഉജ്ജ്വല പരിസമാപ്തി. ഗ്രാന്റ് ഫൈനല്‍ പ്രമുഖ ഇസ്ലാമിക പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ അമ്മാര്‍ ഇബ്‌നു നാസര്‍ അല്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.

ഇസ്ലാമിക് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ എല്ലാ റമദാനിലും സംഘടിപ്പിക്കുന്ന വാര്‍ഷിക ഖുര്‍ആന്‍ പാരായണ മത്സരമാണ് ഖുര്‍ആന്‍ മുസാബഖ. ഖുര്‍ആനിക സൂക്തങ്ങള്‍ നിയമാനുസൃതമായി പാരായണം ചെയ്യുന്നതിനുള്ള ശാസ്ത്രീയ പരിശീലനവും പ്രത്യേക മാര്‍ഗനിര്‍ദ്ദേശവും ലഭിച്ച ഇരുപത് മത്സരാര്‍ത്ഥികളാണ് ആറാമത് എഡിഷന്‍ ഗ്രാന്‍ഡ് ഫൈനലില്‍ പങ്കെടുത്തത്.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടന്ന ഒന്നാം റൗണ്ടിലും രണ്ടാം റൗണ്ടിലും വിജയിച്ച് യോഗ്യത നേടിയ മത്സരാര്‍ത്ഥികള്‍ ഗ്രാന്റ് ഫൈനലില്‍ നാല് വിഭാഗങ്ങളിലായാണ് മത്സരിച്ചത്. സ്വബരീ അഹ്‌മദ് അലി അല്‍ ഹറാസി, സദ്ദാം ഹസന്‍ അബ്ദു അദ്ദുര്‍വാനി എന്നിവര്‍ വിധികര്‍ത്താക്കളായി.

കാറ്റഗറി ഒന്നില്‍ മുഹമ്മദ് ഹനാന്‍ കെ എ (2 C) ഒന്നാം സ്ഥാനം നേടി. കാറ്റഗറി രണ്ടില്‍ ആയിഷ സമീഹ ഇത്ബാന്‍ (3 A) വിജയിയായി. ഉമ്മു അയ്മന്‍ (6 A), ഷുഹൈബ് ഹസ്സന്‍ (6 F) എന്നിവര്‍ കാറ്റഗറി മൂന്നിലും ആയിഷാ ലാമിയ (8 A)കാറ്റഗറി നാലിലും ചാമ്പ്യന്മാരായി.

പരിപാടിയില്‍ അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സി ഇ ഒ ലുഖ്മാന്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, ഖുര്‍ആന്‍ മുസാബഖ കോഡിനേറ്റര്‍ മുഹമ്മദ് ആസിഫ് എന്നിവര്‍ സംബന്ധിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി സ്വാഗതവും സല്‍മാന്‍ മുഹ്‌യിദ്ദീന്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: അലിഫ് സ്‌കൂള്‍ സംഘടിപ്പിച്ച ആറാമത് എഡിഷന്‍ ഖുര്‍ആന്‍ മുസാബഖ അമ്മാര്‍ ഇബ്‌നു നാസര്‍ അല്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026