l o a d i n g

കേരള

മഖ്യമന്ത്രിയും സാദിഖലി ശിഹാബ് തങ്ങളും കാന്തപുരവും ഈദാശംസകള്‍ നേര്‍ന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 30, 2025

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍, മുസ്്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ ഈദ് ആശംസ നേര്‍ന്നു. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച ഒരു റമദാന്‍ കാലമാണ് കഴിഞ്ഞുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പര്‍ശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റമദാന്‍. വേര്‍തിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവര്‍ ഈദ് ആഘോഷങ്ങളില്‍ പങ്കുചേരുകയാണ്. പരസ്പര വിശ്വാസത്തിലും സഹോദര്യത്തിലുമൂന്നിയ സാമൂഹിക ബന്ധങ്ങളുടെ തിളക്കമാണ് ഈ ആഘോഷങ്ങളുടെ പ്രധാന സവിശേഷതയെന്ന് കാണാം.

വൈവിധ്യങ്ങളുടെ സമ്പന്നതയെ ഭയക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് ലോകത്തെങ്ങും വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കുകയാണ്. ആളുകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ മനുഷ്യത്വത്തിന്റെയും മൈത്രിയുടെയും കൈകോര്‍ക്കലുകളിലൂടെ ചെറുക്കേണ്ടതുണ്ട്. ഈ ചെറിയ പെരുന്നാള്‍ ദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

വ്രതാനുഷ്ഠാനംകൊണ്ട് കൈവരിച്ച ആത്മശുദ്ധിയുടെയും ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ചൈതന്യത്തിന്റെയും സന്തോഷ പ്രഖ്യാപന ആഘോഷമാണ് ഇദുല്‍ ഫിത്‌റെന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ഹൃദയത്തോട് ചേര്‍ക്കണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. കെട്ടുകാഴ്ചകള്‍ക്കപ്പുറം സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകംതുറന്ന് നോക്കാനുള്ള അവസരമാണിത്. മദ്യത്തിലും ലോട്ടറി പോലുള്ള ചൂതാട്ടത്തിലും മുഖ്യ വരുമാനങ്ങള്‍ കാണുന്ന ഭരണകൂടങ്ങള്‍ നിയമപരമായ ബാധ്യതകളും നിയമവാഴ്ചയും ഉറപ്പാക്കുന്നതോടൊപ്പം ലഹരിമുക്ത രാജ്യമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക ലക്ഷ്യത്തോട് ചേര്‍ന്നുനില്‍ക്കാനും പരിശ്രമിക്കണമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

ലഹരിയുപയോഗം, അക്രമ സംഭവങ്ങള്‍ നാട്ടില്‍ വ്യാപകമായിത്തുടങ്ങിയ കാലത്ത് ശരീരത്തെയും മനസ്സിനെയും നശിപ്പിക്കുന്ന എല്ലാവിധ ലഹരികളില്‍ നിന്ന് മാറി നില്‍ക്കാനും പരസ്പര സ്നേഹവും നന്മയും കൈമാറ്റം ചെയ്യുന്ന പ്രവൃത്തികള്‍ ജീവിതലഹരിയായി സ്വീകരിക്കാനും എല്ലാവരും തയ്യാറാവണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ചെറിയ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. വിശുദ്ധിയുടെ ആഘോഷമാണ് ചെറിയപെരുന്നാള്‍. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ തെളിച്ചമുള്ള ഹൃദയവുമായാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. നോമ്പുകാലത്ത് ശീലിച്ച ജീവിത ചിട്ടകളും ധാര്‍മിക മൂല്യങ്ങളും വരും കാലത്തുടനീളം പുലര്‍ത്തണമെന്ന പ്രതിജ്ഞയെടുക്കേണ്ടത് ഈ അവസരത്തില്‍ പ്രധാനമാണ്.

ഫിത്വര്‍ സകാത്ത് ഉള്‍പ്പെടെയുള്ള നിര്‍ബന്ധ കര്‍മങ്ങള്‍ക്കൊപ്പം കുടുംബ സന്ദര്‍ശനം, ദാന ധര്‍മം, അയല്‍പക്ക ബന്ധം എന്നിവ ശക്തിപ്പെടുത്താനും ചുറ്റുമുള്ള പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വിധവകകള്‍ക്കും കാരുണ്യമെത്തിക്കാനും പെരുന്നാള്‍ ദിവസം ഉത്സാഹിക്കണം. ഏവരും സന്തോഷിക്കുന്ന പെരുന്നാള്‍ ദിനത്തില്‍ നമുക്കുചുറ്റും പ്രയാസപ്പെടുന്ന ആരുമില്ലെന്ന് ഉറപ്പുവരുത്തുകയും ഉണ്ടെങ്കില്‍ ആവശ്യമായത് നല്‍കുകയും വേണം. ഗാസ ഉള്‍പ്പെടെ ഈ സമയത്തും ലോകത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന ജനതയുടെ ക്ഷേമത്തിനായി ഏവരും പ്രാര്‍ഥിക്കുകയും വേണം. ഏവര്‍ക്കും സന്തോഷത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നതായി സന്ദേശത്തില്‍ പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026