l o a d i n g

കായികം

ഗോകുലം കേരളക്ക് നിര്‍ണായക ജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 30, 2025

കോഴിക്കോട്: സ്വന്തം തട്ടകത്തില്‍ നടന്ന ഐ ലീഗ് മത്സരത്തില്‍ ഗോകുലം കേരളക്ക് ടൈറ്റില്‍ റേസിലേക്കുള്ള നിര്‍ണായക ജയം. എതിരില്ലാത്ത ഒരു ഗോളിന് ശ്രീനിധി ഡക്കാനെയാണ് മലബാറിയന്‍സ് വീഴ്ത്തിയത്. ജയം ആഗ്രഹിച്ചിറങ്ങിയ ഗോകുലം മികച്ച പ്രകടനമാണ് കായ്ച്ചവച്ചത്. മത്സരത്തിന്റെ 15 മിനുട്ടില്‍ താബിസോ ബ്രൗണായിരുന്നു വിജയഗോള്‍ നേടിയത്.

ഇതോടെ തുടര്‍ച്ചയായ നാലാം മത്സരത്തിലും ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ താരത്തിന് കഴിഞ്ഞു. അവസാന ജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്നലെ ഗോകുലം ഇറങ്ങിയത്. പതിയെ ആണ് തുടങ്ങിയതെങ്കിലും പിന്നീട് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച് എതിരാകളെ സമ്മര്‍ദത്തിലാക്കി. ഒടുവില്‍ 15 ാം മിനുട്ടില്‍ അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. മികച്ച മുന്നേറ്റത്തിനൊടുവില്‍ താബിസോ ശ്രീനിധി വല കുലുക്കി ഗോകുലത്തിന് ലീഡ് സമ്മാനിച്ചു. സ്‌കോര്‍ 1 - 0. ഒരു ഗോള്‍ നേടിയതോടെ ആത്മവിശ്വാസത്തോടെ കളിച്ച ഗോകുലം പിന്നീട് ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

രണ്ടാം പകുതിയില്‍ പുതിയ ഊര്‍ജവുമായി ഗോകുലം തിരിച്ചെത്തി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ല. ജയിച്ചതോടെ 21 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റുള്ള ഗോകുലം പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രതെര്‍സിന് 21 മത്സരങ്ങളില്‍ നിന്ന് 39'പോയിന്റ് ആണുള്ളത്, ഏപ്രില്‍ 4 നുഡെംപ്പോ എസ്‌സിക്ക് എതിരെ സ്വന്തം ഗ്രൗണ്ടിലാണ് ഗോകുലത്തിന്റെ ലീഗിലെ ശേഷിക്കുന്ന മത്സരം. അതില്‍ ജയിക്കുകയും ചര്‍ച്ചിലിന്റെ റിയല്‍ കാശ്മീരുമായുള്ള മത്സരത്തില്‍ ചര്‍ച്ചില്‍ പരാജയപ്പെടുകയും ചെയ്താല്‍ ഗോകുലത്തിന് ചാംപ്യന്‍ഷിപ് നേടാനായേക്കും.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026