l o a d i n g

കേരള

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനു നാളെ മധുരയില്‍ തുടക്കം; എം.എ ബേബി ജനറല്‍ സെക്രട്ടറിയാവാന്‍ സാധ്യത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 1, 2025

തിരുവനന്തപുരം: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനു നാളെ മധുരയില്‍ തുടക്കമാവും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ ഉള്‍ള്‍പ്പടെ കേന്ദ്ര സെക്രട്ടറിയേറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളത്തിന് കൂടുതല്‍ സാധ്യതകളാണ് പ്രതീക്ഷിക്കുന്ത്. 71 കാരനായ എം.എ ബേബി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഏറ്റവും മുന്നിലാണ്. 2012 മുതല്‍ പിബിയിലുള്ള ഏറ്റവും മുതിര്‍ന്നവരില്‍ ഒരാളാണ് എം.എ.ബേബി. മുതിര്‍ന്ന നേതാക്കളായ മുഹമ്മദ് സലീം, അശോക് ധാവ്‌ലെ എന്നിവരുടെ പേരും ചര്‍ച്ചയില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും കേരള നേതാക്കള്‍ ഇത് അംഗീകരിക്കാനിടയില്ല. എം.എ ബേബി തെരഞ്ഞെടക്കപ്പെട്ടാല്‍ ഇ.എം.എസിനു ശേഷം കേരളത്തില്‍ നിന്നും ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ പാര്‍ട്ടി നേതാവായി മാറും.

ബേബി ജനറല്‍ സെക്രട്ടിറിയായാല്‍ കേരളത്തില്‍നിന്ന് മറ്റൊരാള്‍ കൂടി പിബിയിലേക്കു വന്നേക്കാം. ഇ.പി.ജയരാജനു സാധ്യതയുണ്ടെങ്കിലും 75 വയസ്സിനു തൊട്ടടുത്തെത്തി നില്‍ക്കുന്നുവെന്ന പ്രശ്‌നം നേരിടുന്നുണ്ട്. പിന്നെ സാധ്യത കേന്ദ്ര സെക്രട്ടേറിയറ്റിലുള്ള മലയാളിയായ വിജു കൃഷ്ണനാണ്. എ.കെ.ബാലന്‍, പി.കെ.ശ്രീമതി 75 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാകും. കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവു നികത്തിയിട്ടില്ല. അതുകൂടിയാവുമ്പോള്‍ കേരളത്തില്‍നിന്ന് 3 പേര്‍ പുതുതായി കേന്ദ്രകമ്മിറ്റിയില്‍ വരും. എല്‍ഡിഎഫ് കണ്‍വീനറായതിനാല്‍ ടി.പി.രാമകൃഷ്ണനും സാധ്യതയുണ്ട്. കൊല്ലത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലെ തീരുമാനം പോലെ, പ്രായപരിധി കഴിഞ്ഞവരെ പിബിയിലേക്കും പരിഗണിക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി തീരുമാനം. അങ്ങെയായുവുമ്പോള്‍ 75ന് അടുത്തെത്തി നില്‍ക്കുന്ന രാമകൃഷ്ണന്റെ സാധ്യത മങ്ങും.

സംസ്ഥാന സെക്രട്ടറിയേറ്റിലുള്ള മന്ത്രിമാരില്‍ പി.എ.മുഹമ്മദ് റിയാസും വി.എന്‍.വാസവനും കേന്ദ്ര സെക്രട്ടറിയേറ്റിലേക്കു പരിഗണിക്കപ്പെടാനിടയുണ്ട്. മന്ത്രി എം.ബി.രാജേഷിന്റെയും പി.ജയരാജന്റെയും പേരുകള്‍ ചര്‍ച്ചകളിലുണ്ടെങ്കിലും സാധാരണഗതിയില്‍ സെക്രട്ടറിയേറ്റില്‍ വന്ന ശേഷമാണു പുരുഷ നേതാക്കളെ കേന്ദ്രകമ്മിറ്റിയിലേക്കു പരിഗണിക്കാറുള്ളത്. എന്നാല്‍, വനിതാ നേതാക്കളെ നേരെ കേന്ദ്രകമ്മിറ്റിയിലേക്കു പരിഗണിക്കാറുമുണ്ട്. ഈ സാഹചര്യത്തില്‍ ശ്രീമതിക്കു പകരം ജെ.മേഴ്‌സിക്കുട്ടിയമ്മയോ ടി.എന്‍.സീമയോ കേന്ദ്രകമ്മിറ്റിയിലേക്കു വരാനും സാധ്യതയുണ്ട്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026