ആലപ്പുഴ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ കാമുകനായ സഹപാഠി അറസ്റ്റില്‍. സഹപാഠിയില്‍ നിന്ന് ഗര്‍ഭം ധരിച്ച പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനി ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച് കഴിഞ്ഞ മാസമാണ് പ്രസവിച്ചത്. കാമുകി പ്രസവിച്ചെന്നറിഞ്ഞതോടെ കാമുകന്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കാമുകിയേയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയതോടെയാണ് പോലീസ് വലക്കുള്ളിലായത്. പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്.
Related News