l o a d i n g

കായികം

ഇന്ത്യന്‍ വനിതാ ലീഗ്: ഗോകുലം കേരളക്ക് തോല്‍വി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 5, 2025

കോഴിക്കോട്: ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരളക്ക് തോല്‍വി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് കിക്സ്റ്റാര്‍ട്ട് എഫ്.സിയോടാണ് ഗോകുലം കേരള തോല്‍വി വഴങ്ങിയത്. അവസാന മസരത്തിലെ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ പന്തുതട്ടിത്തുടങ്ങിയ ഗോകുലത്തിന് തുടക്കത്തില്‍ മികച്ച രീതിയില്‍ കളിക്കാന്‍ കഴിഞ്ഞു. ആദ്യ പാദത്തില്‍ ഗോളിലേക്കായി ഗോകുലത്തിന് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലെടുക്കാന്‍ കഴിഞ്ഞില്ല. മത്സരം പുരോഗമിക്കുകവെ ആതിഥേയരെ ഞെട്ടിച്ച് കിക് സ്റ്റാര്‍ട്ട് ആദ്യ ഗോള്‍ നേടി. ഗോകുലം കേരളയുടെ പ്രതിരോധ നിരയുടെ പിഴവില്‍ നിന്ന് ലഭിച്ച അവസരം കൃത്യമായി മുതലാക്കിയതോടെ ആദ്യ പകുതിയില്‍ കിക് സ്റ്റാര്‍ട്ട് ഒരു ഗോളിന്റെ ലീഡ് നേടി.

ഏഴാം മിനുട്ടില്‍ ഫിലോയായിരുന്നു കിക്സറ്റാര്‍ട്ടിനായി ഗോള്‍ നേടിയത്. ഒരു ഗോള്‍ വഴങ്ങിയതോടെ ഗോകുലം സമ്മര്‍ദത്തിലായി. ആദ്യ പകുതില്‍ തന്നെ ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാന്‍ മലബാറിയന്‍സ് ശക്തമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഇതോടെ ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ കടവുമായി അവസാനിച്ചു. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഗോകുലം പരമാവധി ശ്രമിച്ചു. തുടരെ കിക്സ്റ്റാര്‍ട്ടിന്റെ ബോക്സില്‍ പന്തെത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ ശ്രമങ്ങളെല്ലാം വിഫലമായി. ഗോകുലത്തിന്റെ ടോപ് സ്‌കോറെര്‍ ഫസീലയെ കൃത്യമായി മാര്‍ക്ക് ചെയ്യുന്നതില്‍ കിക്ക് സ്റ്റാര്‍ട്ട് ഡിഫെന്‍ഡേര്‍സ് വിജയിച്ചു.

മത്സരം പുരോഗമിക്കവെ 51ാം മിനുട്ടില്‍ കിക്സ്റ്റാര്‍ട്ട് രണ്ടാം ഗോളും നടി ഗോകുലത്തെ സമ്മര്‍ദത്തിലാക്കി. 51ാം മിനുട്ടില്‍ കരിഷ്മയുടെ വകയായിരുന്നു രണ്ടാം ഗോള്‍. പിന്നീട് ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഗോകുലം പരമാവധി ശ്രമിച്ചുവെങ്കിലും ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. തുടര്‍ന്ന് തോല്‍വിയോടെ മടങ്ങേണ്ടി വന്നു. ഏപ്രില്‍ 13ന് നിത ഫുട്ബോള്‍ ക്ലബിനെതിരേയാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം.

' മത്സരത്തില്‍ മികച്ച രീതിയിലായിരുന്നു തുടങ്ങിയത്. തുടക്കത്തിലെ ചില പിഴവുകള്‍ തോല്‍വിയിലേക്ക് നയിച്ചു. കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നുവെങ്കിലും താരങ്ങള്‍ പരമാവധി ശ്രമിച്ചു. തോല്‍വിയില്‍ ദുഖമുണ്ട്. എങ്കിലും പിഴവുകള്‍ തിരുത്തി അടുത്ത മത്സരത്തില്‍ ജയത്തോടെ തിരിച്ചു വരും. ഹോം മത്സരത്തിലെ മൂന്ന് പോയിന്റ് പോയത് വലിയ നഷ്ടം തന്നെയാണ് 'പരിശീലകന്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026