l o a d i n g

കേരള

പ്രസവത്തെ തുടര്‍ന്നു യുവതിയുടെ മരണം: സംസ്‌കാരം തടഞ്ഞ് പോലീസ്, ഭര്‍ത്താവ് സിദ്ധവൈദ്യവും മന്ത്രവാദവും പ്രയോഗിച്ചെന്ന് വീട്ടുകാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 6, 2025

പെരുമ്പാവൂര്‍: പസവത്തെ തുടര്‍ന്നു മരിച്ച യുവതിയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. പെരുമ്പാവൂര്‍ അറയ്ക്കപ്പടി പ്ലാവിന്‍ ചുവട് കൊപ്രമ്പില്‍ കുടുംബാംഗവും മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മന്‍സിലില്‍ സിറാജുദീന്റെ ഭാര്യയുമായ അസ്മയുടെ (35) മൃതദേഹമാണ് പോലീസ് ഏറ്റെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കു മാറ്റിയത്. മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടില്‍വച്ചാണ് അസ്മ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.

പ്രസവാനന്തരം അസ്മക്ക് ഏറെ പ്രയാസങ്ങള്‍ ഉണ്ടായെങ്കിലും സിറാജുദ്ദീന്‍ അസ്മയെ ആശുപത്രിയില്‍ എത്തിക്കുകയോ നവജാത ശിശുവിനെ പരിചരിക്കുകയോ ചെയ്തില്ലെന്ന യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും മൃതദേഹ സംസ്‌കാരണം തടയുകയും ചെയ്തത്. നവജാത ശിശുവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ട് 6 ന് പ്രസവിച്ച അസ്മ, രാത്രി 9 ന് മരിച്ചു. ഈ വിവരം മണിക്കൂറുകള്‍ക്കു ശേഷമാണ് അസ്മയുടെ വീട്ടില്‍ അറിയിച്ചത്. മൃതദേഹവും നവജാതശിശുവുമായി സിറാജുദീന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആംബുലന്‍സില്‍ ഞായറാഴ്ച രാവിലെ 7 ന് യുവതിയുടെ വീട്ടില്‍ എത്തി. സിറാജുദ്ദീന്റെ നടപടിയില്ഡ രോഷാകുലരായ അസ്മയുടെ ബന്ധുക്കള്‍ വാക്കുതര്‍ക്കം ഉണ്ടാക്കുകയും അതു നേരിയ സംഘര്‍ഷത്തിലേക്കു മാറുകയും ചെയ്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റ സിറാജുദ്ദീനും അസ്മയുടെ ബന്ധുക്കളായ സ്ത്രീകളും ഉള്‍പ്പെടെ 11 പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്യുപങ്ചര്‍ ബിരുദം നേടിയിട്ടുള്ളവരാണ് സിറാജുദ്ദീനും അസ്മയും. മടവൂര്‍ കാഫില എന്ന പേരില്‍ യുട്യൂബ് ചാനല്‍ നടത്തുന്ന സിറാജുദീന്‍ അമാനുഷികമായ സിദ്ധികളുള്ള വ്യക്തിയായി സ്വയം പ്രചരിപ്പിച്ചിരുന്നു. മന്ത്രവാദവും സിദ്ധവൈദ്യവും അക്യുപഞ്ചര്‍ ചികിത്സയും പ്രയോഗിച്ചത് പ്രസവ സമയത്ത് വിനയായെന്നാണ് അസ്മയുടെ ബന്ധുക്കള്‍ പറയുന്നത്. അസ്മ പ്രസവസമയത്ത് അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് സിറാജുദ്ദീന്‍ താന്‍ പഠിച്ച ചികിസാരീതികള്‍ പ്രയോഗിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. ഒന്നര വര്‍ഷമായി ഈസ്റ്റ് കോഡൂരില്‍ വാടകക്ക് താമസിക്കുന്ന സിറാജുദ്ദീനും കുടുംബവും ആളുകളുമായി അല്‍പം അകന്നാണ് കഴിഞ്ഞിരുന്നതെന്നും ജനുവരിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ കൃത്യമായ വിവരം നല്‍കാതെ മടക്കിവിട്ടെന്നും വാര്‍ഡ് അംഗം പറയുന്നു.

അസ്മയുടെ അഞ്ചു പ്രസവനങ്ങളില്‍ ആദ്യ രണ്ടെണ്ണം ആശുപത്രിയിലും പിന്നെ മൂന്നെണ്ണം വീട്ടിലുമാണ് നടന്നത്. നവജാത ശിശു കൂടാതെ മുഹമ്മദ് യാസിന്‍, അഹമ്മദ് ഫൈസല്‍, ഫാത്തിമത്തുല്‍ സഹറ, അബുബക്കര്‍ കദീജ എന്നിവര്‍ ഇവരുടെ മറ്റു മക്കളാണ്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026