l o a d i n g

കായികം

ദല്ല എഫ് സി ഫുട്‌ബോള്‍ മേളക്ക് വ്യഴാഴ്ച്ച തുടക്കം

Thumbnail
Publisher By     മുജീബ് കളത്തില്‍
April 9, 2025

ദമാം: മയക്കുമരുന്നിനെതിരെ ഗോള്‍ നേടൂ, ഫുട്ബോളിലൂടെ ജയിക്കൂ എന്ന ശീര്‍ഷകത്തില്‍ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ (ഡിഫ) സഹകരണത്തോടെ സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ പ്രവാസി ഫുട്ബാള്‍ ക്ലബായ ദല്ല എഫ് സി സംഘടിപ്പിക്കുന്ന കാക്കു അമേരിക്കാസ് ഡിഫ്‌സി സൂപ്പര്‍ കപ്പ് ഇലവെന്‍സ് ടൂര്‍ണമെന്റ് വ്യാഴാഴ്ച ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദഹ്റാന്‍ അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ കിഴക്കന്‍ പ്രവിശ്യയിലെ പതിനെട്ട് പ്രമുഖ ടീമുകളാണ് മാറ്റുരക്കുന്നത്.

സേഫ്റ്റി രംഗത്തെ പ്രമുഖ സ്ഥാപനമായ കാക്കു അമേരിക്കാസ് ആണ് ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകര്‍. വിജയികള്‍ക്ക് ട്രോഫിയും 10,000 റിയാല്‍ പ്രൈസ് മണിയും സമ്മാനിക്കും. ഗള്‍ഫ് സ്റ്റാന്‍ഡേഡ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി സ്പോണ്‍സര്‍ വിന്നേഴ്സ് പ്രൈസ് മണിയും ട്രോഫിയും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. നേരെത്തെ മൂന്ന് സെവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്ന ദല്ല എഫ് സി ഇതാദ്യമായാണ് ഇലവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. കാണികള്‍ക്കായുള്ള റാഫിള്‍ കൂപ്പണ്‍ വഴി വിജയികളാവുന്നവര്‍ക്ക് ഒന്നാം സമ്മാനമായി സുസുക്കി ആക്സിസ് ബൈക്കും മറ്റു സമ്മാനങ്ങളും നല്‍കും. ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ ഷുക്കൂര്‍ ആലിക്കല്‍, ചെയര്‍മാന്‍ ഫസല്‍ ജിഫ്രി, ഡിഫ ആക്ടിങ് പ്രസിഡന്റ് ടൈറ്റസ്, റാഫി യൂണിഗാര്‍ബ്, സന്‍ഫീര്‍ കല്ലിങ്ങല്‍, യൂനുസ് കെപി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026