l o a d i n g

കേരള

പൊന്നാനിയില്‍ ഹജ്ജ് പഠന ക്യാമ്പ് അരങ്ങേറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 12, 2025

പൊന്നാനി: വ്രതമാസവും ചെറിയ പെരുന്നാളും വിടചൊല്ലിയ സാഹചര്യത്തില്‍ വരാനിരിക്കുന്ന വിശുദ്ധ തീര്‍ത്ഥാടനം സംബന്ധിച്ച ഊര്‍ജിതമായ ഒരുക്കങ്ങളിലായി എങ്ങുമുള്ള മുസ്ലിം വിഭാഗങ്ങള്‍. ഹജ്ജിന് പോകുന്നവരും അവരെ യാത്രയാക്കുന്നവര്‍ക്കും ഇനിയുള്ള ദിനങ്ങളില്‍ മുഖ്യം അത് തന്നെ.

കേരളത്തില്‍ നിന്ന് ഏകദേശം കാല്‍കോടിയിലേറെ വിശ്വാസികളാണ് പുണ്യകര്‍മത്തിനായി വര്‍ഷം തോറും ഹജ്ജ് അനുഷ്ടാനത്തില്‍ പങ്കെടുക്കാറുള്ളത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഏകദേശം പതിനയ്യായിരം തീര്‍ത്ഥാടകകര്‍ക്ക് പുറമേ വിവിധ സംഘടനകള്‍, ട്രാവല്‍ ഏജസികള്‍, സന്നദ്ധ ഗ്രൂപ്പുകള്‍ എന്നിവയിലൂടെയും ഒറ്റക്കും അത്രത്തോളം വിശ്വാസികളാണ് തീര്‍ത്ഥാടനത്തിന് പോകാറുള്ളത്.

ജൂണ്‍ മാസം ആദ്യ വാരത്തിലാണ് ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ഈ വര്‍ഷത്തെ (ഹിജ്‌റാബ്ദം 1446 / ക്രിസ്താബ്ദം 2025) ലെ വിശുദ്ധ ഹജ്ജ്.

ഹജ്ജുമായി ബന്ധപ്പെട്ട നിരവധി പരിപാടികള്‍ അരങ്ങേറുന്ന പൊന്നാനിയില്‍ ഇത്തവണ റമദാനിന് ശേഷം നടക്കുന്ന ആദ്യത്തെ സംഭവമായി എസ് വൈ എസ് പൊന്നാനി സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഹജ്ജ് പഠന ക്യാമ്പ്. യാത്രാ സംബന്ധ വിവരങ്ങള്‍, ചരിത്ര പഠനം, വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നതുവരെയുള്ള കര്‍മങ്ങള്‍ എന്നിവയുടെ വിശദമായ പഠനവും ചോദ്യോത്തരങ്ങളുമായിരുന്നു ക്യാമ്പില്‍ ഉടനീളം.

ആര്‍ വി പാലസ് ഓഡിറ്റേറിയത്തില്‍ അരങ്ങേറിയ പരിപാടി മുന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ എം മുഹമ്മദ് ഖാസിം കോയ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് പൊന്നാനി സോണ്‍ പ്രസിഡന്റ് വി പി എം സുബൈര്‍ ബാഖവി ആധ്യക്ഷ്യം വഹിച്ചു. സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി മേല്‍മുറി ക്ലാസിന് നേതൃത്വം നല്‍കി. ഹുസൈന്‍ അയിരൂര്‍ സ്വാഗതവും അനസ് അംജദി നന്ദിയും പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026