l o a d i n g

കേരള

ബിജു ജോസഫിന്റെ കൊലപാതകം: ഒന്നാം പ്രതി ജോമോന്റെ ഭാര്യയും അറസ്റ്റില്‍; കൃത്യത്തിനു മുമ്പ് പൂജ നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 13, 2025

തൊടുപുഴ: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ ബിസിനസ് പങ്കാളിയായ ബിജു ജോസഫിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പടുത്തിയ കേസില്‍ ഒന്നാംപ്രതി ജോമോന്‍ ജോസഫിന്റെ ഭാര്യയും അറസ്റ്റില്‍. കലയന്താനി തേക്കുംകാട്ടില്‍ സീന (45) തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് അറിവുണ്ടെന്ന സംശയത്തില്‍ ചോദ്യംചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ ഹാജരായിരുന്നില്ല. മുട്ടം നീലൂരുള്ള അകന്ന ബന്ധുവിന്റെ വീട്ടില്‍ ഒളിവിലായിരുന്നു. ഇവര്‍ക്കെതിരെ മുന്നൊരുക്കത്തിന് സഹായം, തെളിവ് നശിപ്പിക്കല്‍, കൊലപാതക വിവരമറിഞ്ഞിട്ടും മറച്ചുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട ചുങ്കം സ്വദേശി ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകുമെന്ന് സീനയ്ക്ക് അറിയാമായിരുന്നു. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്നും പോലീസിന് ഒരു പെപ്പര്‍ സ്‌പ്രേ ലഭിച്ചിരുന്നു. ഇത് ജോമോന്‍ ആവശ്യപ്പെട്ട പ്രകാരം സീനയാണ് മറ്റൊരാളില്‍നിന്ന് വാങ്ങി നല്‍കിയത്. ബിജുവിനെ ജോമോന്റെ വീട്ടിലെത്തിച്ചപ്പോള്‍ മുറിയില്‍ വീണ രക്തക്കറ കഴുകി കളഞ്ഞതും സീനയാണ്. ബിജുവിന്റെ കൈകള്‍ കെട്ടാന്‍ ഉപയോഗിച്ച ഷൂ ലെയ്‌സ്, തോര്‍ത്ത്, രക്തക്കറ കഴുകാന്‍ ഉപയോഗിച്ച മോപ്പ് എന്നിവ വീടിന് സമീപത്തെ പട്ടിക്കൂടിനടുത്ത് കുഴിച്ചിട്ടു.

സീനയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ പോലീസ് ഇവയെല്ലാം കണ്ടെടുത്തു. കേസില്‍ അഞ്ചാം പ്രതിയാണ് സീന. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. തട്ടിക്കൊണ്ടുപോകലും കൊലപാതക വിവരവും അറിയാമായിരുന്ന ജോമോന്റെ അടുത്ത ബന്ധുവായ എബിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ പ്രതികളുടെ എണ്ണം ആറായി.

ബിജുവിന്റെ കൊലപാതകം ആസൂത്രിതമായിരുന്നു. ബിജുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിനു പിന്നില്‍ അഞ്ചു ദിവസത്തെ ആസൂത്രണം ഉണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൊച്ചിയില്‍ വച്ച് ഗൂഡാലോചന നടത്തിയ പ്രതികള്‍ കൃത്യത്തിന് മുമ്പ് പ്രത്യേക പൂജയും നടത്തിയിരുന്നു. 'ദൃശ്യം 4' നടപ്പാക്കിയെന്നു പറഞ്ഞ ഒന്നാം പ്രതി ജോമോന്റെ ശബ്ദ പരിശോധനയും നടത്തിയിട്ടുണ്ട്. മാര്‍ച്ച് 20നാണ് തൊടുപുഴ ചുങ്കം സ്വദേശി ബിജുവിനെ ബിസിനസ് പങ്കാളി ജോമോനും കൂട്ടുപ്രതികളായ ആഷിഖ് ജോണ്‍സണ്‍, മുഹമ്മദ് അസ്ലം, ജോമിന്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നു തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026