l o a d i n g

കേരള

പോലീസ് വാഹനം ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പിതാവും മകനും അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 13, 2025

കല്‍പറ്റ: ബത്തേരി നൂല്‍പ്പുഴ നമ്പിക്കൊല്ലിയില്‍ പോലീസ് ജീപ്പ് ഉള്‍പ്പെടെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത് അച്ഛനും മകനും. നമ്പിക്കൊല്ലി കീത്തപ്പള്ളി സണ്ണി (56), മകന്‍ ജോമോന്‍ (33) എന്നിവരാണ് അക്രമം നടത്തിയത്. ഇന്നലെ വൈകുന്നേരം ബത്തേരി-ഊട്ടി പാതയിലായിരുന്നു സംഭവം. നമ്പിക്കൊല്ലിയിലെ വീട്ടില്‍നിന്ന് അച്ഛനും മകനും ആയുധങ്ങളുമായി റോഡിലിറങ്ങി വാഹനങ്ങക്കുനേരെ ആക്രമണം നടത്തുകയായിരുന്നു.

ലഹരിയുടെ ഉന്മാദത്തിലായിരുന്നു പിതാവിന്റെയും മകന്റെയും വിളയാട്ടമെന്ന് പറയുന്നു. റോഡില്‍ ആളുകള്‍ക്കും യാത്രക്കാര്‍ക്കും നേരെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്തു. ജോമോനെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ ധനേഷിന്റെ കൈവിരലുകള്‍ക്ക് പരിക്കേറ്റു. സാഹസികമായാണ് പ്രതികളെ പോലീസ് കീഴ്പ്പെടുത്തിയത്.

നമ്പ്യാര്‍കുന്നില്‍നിന്ന് ബത്തേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ് യാത്രക്കാര്‍ക്കുനേരെയായിരുന്നു ആദ്യ ആക്രമണം. ബസ്സില്‍നിന്ന് ആളുകളെ ഇറക്കുമ്പോള്‍ ജോമോന്‍ ഓടിക്കയറി കത്തിവീശി യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചു. ബസിന്റെ വാതിലിന്റെ ചില്ലും പിന്‍ഭാഗത്തെ ചില്ലും തകര്‍ത്തു. ബസിന് പിറകിലുണ്ടായിരുന്ന അഞ്ചോളം വാഹനങ്ങളുടെ ചില്ലും തകര്‍ത്തു. വിവരമറിഞ്ഞെത്തിയ പോലീസുകാരെ ചുറ്റികയും കൊടുവാളുമായാണ് പ്രതികള്‍ നേരിട്ടത്. അക്രമത്തിനിടെ ജോമോന്റെ കത്തിയില്‍ നിന്ന് സണ്ണിയുടെ കൈക്ക് മുറിവേറ്റു. കീഴ്പ്പെടുത്തിയ ഇരുവരെയും പോലീസ് ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026