l o a d i n g

കായികം

ഫസീലയുടെ കരുത്തില്‍ ഗോകുലത്തിന് ജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 13, 2025

കോഴിക്കോട്: ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന അവസാന ഹോം മത്സരത്തില്‍ ഗോകുലം കേരള എഫ്സി നിത എഫ്എയെ 4-1ന് പരാജയപ്പെടുത്തി. നിലവിലെ ലീഗിലെ ടോപ് സ്‌കോററായ ഫസീലക്ക് 4 ഗോളുകള്‍ കൂടി ഇന്ന് നേടാനായി (47', 52', 63', 82') മത്സരത്തിലെ അഞ്ച് ഗോളുകളും രണ്ടാം പകുതിയിലാണ്. റഹാമ ജാഫറു (75') നിത എഫ്എയുടെ ആശ്വാസ ഗോള്‍ നേടി.

ഈസ്റ്റ് ബംഗാള്‍ ഇതിനകം ചാമ്പ്യന്മാരായിക്കഴിഞ്ഞ ലീഗില്‍ ഗോകുലത്തിന് രണ്ടാം സ്ഥാനം ഉറപ്പാണ്. റെലെഗേഷനില്‍ നിന്ന് രക്ഷനേടാനാണ് നിതാ എസ് സി പൊരുതിയത്. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റാണ് ഗോകുലത്തിനുള്ളത്. ഇത്രയും തന്നെ കളികളില്‍ നിന്ന് 34 പോയിന്റാണ് ഈസ്റ്റ് ബംഗാളിനുള്ളത്.

ഇന്നത്തെ മത്സരത്തില്‍ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ഇടവേളയ്ക്ക് ശേഷം, ഗോകുലം കേരള കൂടുതല്‍ ലക്ഷ്യബോധത്തോടെയും തീവ്രതയോടെയും പന്തുതട്ടിയപ്പോള്‍ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ ടീം ലീഡ് നേടി.

47-ാം മിനിറ്റില്‍ ഫസീല ഇക്വാപുട്ട് 22 യാര്‍ഡ് അകലെ നിന്ന് ലഭിച്ച ഫ്രീ കിക്ക് വലയിലാക്കി. വെറും അഞ്ച് മിനിറ്റിനുശേഷം, ഇക്വാപുട്ട് വീണ്ടും ഗോള്‍ നേടി. നിത പ്രതിരോധത്തെ വിഭജിച്ച ഒരു സമര്‍ത്ഥമായ ത്രൂ ബോള്‍,സ്‌കോര്‍ 2-0 . 63-ാം മിനിറ്റില്‍ ഇക്വാപുട്ട് തന്റെ ഹാട്രിക് തികച്ചു. ഗോള്‍ ഏരിയയുടെ അരികില്‍ പന്ത് സ്വീകരിച്ച ഇക്വാപുട്ട് തന്റെ മാര്‍ക്കറേ എളുപ്പത്തില്‍ തട്ടിമാറ്റി, സമര്‍ത്ഥമായ ഒരു ഫിനിഷ് നല്‍കി ഗോകുലം കേരളയുടെ ലീഡ് വര്‍ദ്ധിപ്പിച്ചു.
75-ാം മിനിറ്റില്‍ റഹാമ ജാഫരു നിതാ എഫ് എ ക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടി. പക്ഷേ ഇക്വാപുട്ട് 82-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ ഗോകുലത്തിന് അനിവാര്യമായ ജയം നേടിക്കൊടുത്തു.

ലീഗില്‍ ഇനി ശേഷിക്കുന്ന മത്സരത്തില്‍ ഗോകുലം ഈസ്റ്റ് ബംഗാള്‍ എഫ് സിയെ നേരിടും. ഏപ്രില്‍ 18 നു ഈസ്റ്റ് ബംഗാള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുന്ന മത്സരം വിജയിക്കാനാണ് ടീം ഇനി ശ്രമിക്കുക.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026