l o a d i n g

കേരള

വഖഫ് ഭേദഗതി നിയമം; ന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്ന് കയറ്റം -വിസ്ഡം യൂത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 14, 2025

തിരൂര്‍: വഖഫ് ഭേദഗതി നിയമം കേവല മുസ്ലിം പ്രശ്‌നമല്ലെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും അതിനെ സമൂഹം തിരിച്ചറിയണമെന്നും വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ലീഡ് നേതൃസംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച ലീഡ് നേതൃസംഗമം വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് കെ.താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു.

നിയമഭേദഗതി എന്ന വ്യാജേന വഖഫ് എന്ന സംവിധാനത്തെ തന്നെ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികമായ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് നിലവിലെ വഖഫ് നിയമങ്ങളെയും ട്രൈബൂണലുകളെയും നോക്കുകുത്തികളാക്കി രാജ്യത്തിന്റെ പല ഭാഗത്തും ന്യൂനപക്ഷങ്ങളുടെയും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന കടന്നുകയറ്റങ്ങള്‍ക്കും പിടിച്ചെടുക്കലുകള്‍ക്കും നിയമപരമായ സാധുത നല്‍കുക എന്നതല്ലാതെ മറ്റൊന്നുമല്ല.

അതേസമയം വഖഫ് വിഷയം ഉയര്‍ത്തിപ്പിടിച്ച് താല്‍ക്കാലിക കാര്യലാഭങ്ങള്‍ക്ക് വേണ്ടി മുതലെടുപ്പിന് ശ്രമിക്കുന്ന ചില തല്‍പരകക്ഷികളെ സമൂഹം തിരിച്ചറിയണം. തുടര്‍ച്ചയായ വര്‍ഗീയ പരാമര്‍ശങ്ങളിലൂടെയും ധ്രുവീകരണ ശ്രമങ്ങളിലൂടെയും ശ്രദ്ധയാകര്‍ഷിക്കുകയും അതുവഴി സമൂഹത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ തിരിച്ചറിയണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തി സമൂഹത്തില്‍ ഛിദ്രത പടര്‍ത്താന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിന് പകരം താത്കാലിക രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് ഓശാന പാടുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്നതിനാല്‍ ഇത് ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലും അതിനെ ന്യായീകരിക്കാനാവില്ല. അതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അധികാരികളടക്കം എല്ലാവരും പിന്‍മാറണം.

വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന ഭാരവാഹികളായ ഡോ.അന്‍ഫസ് മുക്‌റം, യു മുഹമ്മദ് മദനി, ഡോ.നസീഫ് പി.പി, ഹാരിസ് കായക്കൊടി, ജംഷീര്‍ സ്വലാഹി, ഡോ. ഫസ് ലുറഹ്‌മാന്‍, ഫിറോസ് ഖാന്‍ സ്വലാഹി, മുസ്തഫ മദനി, ഡോ.ബഷീര്‍ വി.പി, ഡോ.അബ്ദുള്‍ മാലിക്, അബ്ദുള്ള അന്‍സാരി, സിനാജുദ്ദീന്‍ പി, മുഹമ്മദ് ശബീര്‍ എം കെ തുടങ്ങിയവര്‍ സംസാരിച്ചു. കാഴ്ച പരിമിതര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന എന്‍വിഷന്‍ പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍ ഗഫൂര്‍ മാസ്റ്റര്‍ വിശദീകരിച്ചു.

ഫോട്ടോ് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി സംഘടിപ്പിച്ച ലീഡ് നേതൃസംഗമം വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് കെ.താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്യുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026