l o a d i n g

കായികം

ജെപി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 24ന്

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
April 14, 2025

റിയാദ്: കുടുംബ കൂട്ടായ്മ 'തറവാട്' ജെപി കപ്പ് ത്രിദിന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സീസണ്‍-3 സംഘടിപ്പിക്കുന്നു. ഏപ്രില്‍ 24, 25, 26 തീയ്യതികളില്‍ റിയാദ് എക്സിറ്റ് 16ലെ റിമാല്‍ സെന്ററിലെ റാഇദ് പ്രൊ കോര്‍ട്ടിലാണ് മത്സരം. കോവിഡ് മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞ തറവാട് അംഗം ജയപ്രകാശിന്റെ സ്മരണാര്‍ത്ഥമാണ് 'ജെപി കപ്പ്'. 24 കാറ്റഗറികളിലായി അഞ്ഞൂറിലധികം താരങ്ങള്‍ മത്സരത്തില്‍ മാറ്റുരക്കും. ഭാര്യയും ഭര്‍ത്താവും ടീം അംഗങ്ങളാകുന്ന ഫാമിലി ഡബിള്‍സും ഇതില്‍ ഉള്‍പ്പെടുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

റിയാദ്, ദമാം, ജിദ്ദ, കോബാര്‍, തായിഫ് എന്നിവിടങ്ങളില്‍ നിന്നുളള പ്രമുഖ ബാഡ്മിന്റണ്‍ ക്ലബുകളില്‍ നിന്നുളള ബാഡ്മിന്റണ്‍ പ്രതിഭകള്‍ മത്സരത്തില്‍ മാറ്റുരക്കും. വിജയിക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും. സൗദി അറബ്യയിലെ ജുബൈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'യൂണിവേഴ്സല്‍ ഇന്‍സ്പെക്ഷന്‍ കമ്പനി (യുഐസി) ആണ് മുഖ്യ പ്രായോജകര്‍. രജിസ്ട്രേഷന് +966502863481, +966569320934, +966569514174 നമ്പരില്‍ ബന്ധപ്പെടണം.

വാര്‍ത്താ സമ്മേളനത്തില്‍ ശ്രീകാന്ത് ശിവന്‍ (കലാകായിക ദര്‍ശി), ബദറുദീന്‍ അബ്ദുള്‍മജീദ് (എംഡി, യുഐസി), ഷൈജു പറമ്പത്ത് (കാരണവര്‍), ജോസഫ് ഡി കൈലാത്ത് (ടൂര്‍ണമെന്റ് ഡയറക്ടര്‍), രമേഷ് കുമാര്‍ മാലി (മുഖ്യ രക്ഷാധികാരി), സന്തോഷ് കൃഷ്ണ (പൊതുസമ്പര്‍ക്ക ദര്‍ശി) എന്നിവര്‍ പങ്കെടുത്തു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026