മലപ്പുറം: ചായപ്പാത്രം കൊണ്ടുള്ള ജ്യേഷ്ഠന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അനുജന്‍ മരിച്ചു. മലപ്പുറം പുളിക്കല്‍ കൊട്ടപ്പുറം ണ്യത്തിപറമ്പ് വീരാന്‍കുട്ടിയുടെ മകന്‍ ടി.പി.ഫൈസല്‍ (35) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പ് വീട്ടില്‍ വച്ച് ഫൈസലിനെ ജ്യേഷ്ഠന്‍ ടി.പി.ഷാജഹാന്‍ (40) ചായപ്പാത്രം ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലക്കു സാരമായി പരിക്കേറ്റ ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൊലപാതക കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത ഷാജഹാനെ റിമാന്റ് ചെയ്തു. ഇയാള്‍ മയക്കുമരുന്നിനടിമയാണെന്നു പറയുന്നു.
Related News