l o a d i n g

കേരള

മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ബി.ജെ.പി കാണിച്ചത് കൊടും വഞ്ചനയെന്ന് കുഞ്ഞാലിക്കുട്ടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 15, 2025

കോഴിക്കോട്: മുനമ്പം ഭൂമി വിഷയത്തില്‍ ബി.ജെ.പി കാണിച്ചത് കൊടും വഞ്ചനയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വഖഫ് ഭൂമി വിഷയത്തില്‍ മുനമ്പത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടി വരുമെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബില്‍ പാസായാല്‍ ഭൂമി കിട്ടുമെന്നല്ലേ ബി.ജെ.പി പറഞ്ഞതെന്നും ഇത് വഞ്ചനയായി പോയെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താ ലേഖകളോട് പറഞ്ഞു.

ട്രൈബ്യൂണലില്‍ പരിഹരിക്കാവുന്ന വിഷയത്തില്‍ സുപ്രീം കോടതിയില്‍ പോകാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുക എന്ന ഒറ്റ ഉദ്ദേശമേ കേന്ദ്ര സര്‍ക്കാരിനുള്ളൂ. വര്‍ഗീയത പറഞ്ഞു നടക്കുകയാണ്. കാട്ടാന മനുഷ്യരെ ചവിട്ടി കൊല്ലുന്നതിലും വന്യമൃഗ ആക്രമണത്തിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ശക്തമായ നടപടി സ്വീകരിക്കാനുണ്ടെന്നും അതിലൊന്നും യാതൊരു ശ്രദ്ധയുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാട്ടാന ചവിട്ടി കൊല്ലുന്ന വിഷയത്തില്‍ അഞ്ച് മിനിറ്റ് ചെലവഴിച്ചിരുന്നെങ്കില്‍ നാട്ടുകാര്‍ രക്ഷപ്പെടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഖഫ് ബില്ലും മുനമ്പം പ്രശ്‌നവുമായി നേരിട്ട് ബന്ധമില്ലെന്നും വഖഫ് ബില്‍ പാസാകുന്നത് കൊണ്ട് മുനമ്പം ഭൂമി പ്രശ്‌നം തീരില്ലെന്നും യു.ഡി.എഫ് നേരത്തെ പറഞ്ഞിരുന്നു. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഇപ്പോള്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ബി.ജെ.പി ഇതുവരെ നടത്തിയിരുന്ന പ്രതികരണം വെറുതേയായിരുന്നുവെന്ന് ഇന്ന് ജനങ്ങള്‍ക്ക് മനസിലായി.

മുനമ്പം പ്രശ്‌നം ലളിതമായി പരിഹരിക്കാന്‍ ട്രൈബ്യൂണലിലെ കേസില്‍ യോജിച്ച നിലപാട് വന്നാല്‍ മതി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വൈകാതെ നിലപാട് സ്വീകരിച്ചാല്‍ ട്രൈബ്യൂണലില്‍ പ്രശ്‌നം തീരും. പണ്ടേ പ്രശ്‌നം പരിഹരിക്കാമായിരുന്നു. ട്രൈബ്യൂണല്‍ വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോകാമെന്ന അവകാശം മാത്രമാണ് വഖഫ് ബില്‍ നല്‍കിയിട്ടുള്ളത്.

രമ്യതയില്‍ പ്രശ്‌നം തീര്‍ക്കാന്‍ തയാറാണെന്ന് മുനമ്പത്തെ ജനങ്ങളും ഫറൂഖ് കോളജും പറഞ്ഞിട്ടുണ്ട്. ട്രൈബ്യൂണില്‍ തന്നെ തീര്‍ക്കാവുന്ന ഒരു വിഷയത്തെ വലിച്ചു നീട്ടിയത് ആരാണ്. മുനമ്പം വിഷയത്തെ വലിച്ചു നീട്ടി വഖഫ് ബില്ലില്‍ കെട്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. വാദിയും പ്രതിയും യോജിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രശ്‌നമുണ്ടാക്കാതിരുന്നാല്‍ മതി. സാദിഖലി തങ്ങള്‍ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയ സമയത്ത് തന്നെ പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026