l o a d i n g

കായികം

ദമാമില്‍ എന്‍.പി.എല്‍ ക്രിക്കറ്റ് മാമാങ്കം ഏപ്രില്‍ 17,18,19 തിയതികളില്‍

Thumbnail
Publisher By     മുജീബ് കളത്തില്‍
April 15, 2025

ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ടൂര്‍ണ്ണമെന്റ് എന്ന ബഹുമതി സ്വന്തമാക്കി നിഹാന്‍ ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ലീഗ് (എന്‍.പി.എല്‍) തീപ്പാറും പോരാട്ടങ്ങള്‍ക്ക് ടീമുകളും സ്റ്റേഡിയവും സജ്ജമായി കഴിഞ്ഞു. വിഷന്‍ 2030ന്റെ സമാനതകളില്ലാത്ത അടയാളപ്പെടുത്തലുകളുമായി ലോകഭൂപടത്തില്‍ ഇടംപിടിക്കാന്‍ കുതിക്കുന്ന സൗദി അറേബ്യയില്‍, പ്രവാസലോകത്തിന്റെ കായിക കാഴ്ചകള്‍ക്ക് വിപ്ലവകരമായ മാറ്റങ്ങള്‍ ചേര്‍ത്തുവെച്ച് കൊണ്ട് നിഹാന്‍ ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ലീഗ് സീസണ്‍ ഫോര്‍, ഏപ്രില്‍ 17,18,19 തിയ്യതികളില്‍ അല്‍ഖോബാര്‍ കാനു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രവാസലോകത്തെ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായി ഏറ്റവും വലിയ പ്രൈസ് മണിയും (ഏകദേശം 10ലക്ഷം ഇന്ത്യന്‍ രൂപ) പ്രത്യേകമായി രൂപകല്പന ചെയ്ത കൂറ്റന്‍ ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്. സൗദി അറേബ്യ, ഖത്തര്‍, ദുബായ്, ബഹറൈന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി പ്രഗത്ഭരായ പന്ത്രണ്ട് ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും.

പ്രവാസലോകത്തെ കായിക പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത വിസ്മയ നിമിഷങ്ങള്‍ സമ്മാനിക്കാനൊരുങ്ങുന്ന നിഹാന്‍ ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ലീഗ് സീസണ്‍ ഫോര്‍ മത്സരങ്ങളുടെ മുന്നോടിയായി കഴിഞ്ഞദിവസം അല്‍ഖോബാര്‍ ക്രൗണ്‍ പ്ലാസ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ ജേഴ്‌സി പ്രകാശനവും ട്രോഫി ലോഞ്ചിങ്ങും സംഘടിപ്പിച്ചു.

എന്‍.പി.എല്‍ ചെയര്‍മാന്‍ നജീം ബഷീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യപ്രായോജക പ്രതിനിധികളായ മുഹമ്മദ് മസൂദ് {ഒ ജി സി}, അരുണ്‍ രാജ് (ഫിനിക്‌സ് മെക്കാനോ), ബെഞ്ചമിന്‍ ആന്റണി (സാബ് എനര്‍ജി), ധനുഷ് (ആക്ടാവോ അറേബ്യ) എന്നിവരും രാമചന്ദ്രന്‍ നായര്‍, ശിഹാബ് കൊയിലാണ്ടി, ടി.പി.എം ഫസല്‍, സി. അബ്ദുല്‍ ഹമീദ്, നാസ് വക്കം, ബിജു കല്ലുമല, പ്രവീണ്‍ വല്ലത്ത്, ഷബീര്‍ ചാത്തമംഗലം, മുസ്തഫ തലശ്ശേരി, മുസ്തഫ പാവയില്‍, മജീദ് കൊടുവള്ളി, റഫീഖ് കൂട്ടിലങ്ങാടി, നൗശാദ് തഴവ, സിന്ധു വിനു, നിഥിന്‍ കണ്ടംബേത്ത്, സുബൈര്‍ ഉദിനൂര്‍, അസ് ലം ഫറോക്ക്, സലീം ഷാഹുദ്ദീന്‍, സലീം മാമ തുടങ്ങിയ പ്രവിശ്യയിലെ കലാകായിക സാംസ്‌കാരിക, ജീവകാരുണ്യ വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖരുമടക്കം നിരവധി പേര്‍ പങ്കെടുത്തു. നിതീഷ്, മഹി, രാജേഷ്, ഹഫീസ്, റാഷിദ്, അര്‍ഷദ്, ഖാദര്‍, മിറാഷ്, മജ്‌റൂഫ് എന്നിവര്‍ നേതൃത്വം നല്‍കിയ ചടങ്ങിന് ജനറല്‍ കണ്‍വീനറര്‍ ശുഐബ് സ്വാഗതവും ടൂര്‍ണ്ണമെന്റ് കോര്‍ഡിനേറ്റര്‍ താഹിര്‍ അലി നന്ദിയും പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026