l o a d i n g

ഗൾഫ്

റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാല്‍പ്പതാം വാര്‍ഷിക സമ്മേളന സമാപനം പ്രൗഡമായി

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
April 17, 2025

റിയാദ്: നാല് പതിറ്റാണ്ടായി റിയാദില്‍ സൗദി മതകാര്യ വകുപ്പിന്റെയും, ദഅ്വ & അവയര്‍നസ് സൊസൈറ്റുകളുടെയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ന്ന് വന്നിരുന്ന നാല്‍പതാം വാര്‍ഷിക പരിപാടികളുടെ പരിസമാപ്തിക്ക് റിയാദില്‍ പ്രൗഢോജ്വല സമാപനം. നാല്‍പ്പതിന്റെ നിറവില്‍ നവോത്ഥാനത്തിന്റെ പുതിയ കാലത്തേക്ക് എന്ന ശീര്‍ഷകത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ദഅ്വ & അവൈര്‍നസ് സൊസൈറ്റി ഡയറക്ടര്‍ ശൈഖ് ഡോ. അബ്ദുല്ല ബിന്‍ ഉമര്‍ അല്‍മര്‍ശദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

വിശുദ്ധ ഖുര്‍ആനും, പ്രവാചകചര്യയും ജീവിതത്തിലുടനീളം പുലര്‍ത്തുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും, സാമൂഹികമായ പരിവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുവാന്‍ ഇസ്ലാഹി സെന്ററുകള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.

നാല്‍പതാം വാര്‍ഷിക സംഘാടക സമിതി കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ സ്വാഗതം പറഞ്ഞു. ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ഖയ്യും ബുസ്താനി അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകന്‍ അന്‍സാര്‍ നന്മണ്ട, ഐ.എസ്.എം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി ആലപ്പുഴ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു. ദഅ്വ & അവൈര്‍നസ് സൊസൈറ്റി പ്രബോധക വിഭാഗം മേധാവി ശൈഖ് മാഹിര്‍ ബിന്‍അബ്ദുല്ല അല്‍ഹമാമി മുഖ്യാതിഥിയായി പങ്കെടുത്തു. ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി നന്ദി പറഞ്ഞു. ഹാഫിള് ഫര്‍ഹാന്‍ ഇസ്ലാഹി ഖിറാഅത്ത് നിര്‍വഹിച്ചു.

ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ വിജയികള്‍ക്കുള്ള രണ്ടര ലക്ഷം രൂപയുടെ സമ്മാന വിതരണവും, കെഎന്‍എം വിദ്യാഭ്യാസ ബോര്‍ഡ് സൗദിഅറേബ്യയില്‍ നടത്തിയ 5, 7 ക്ലാസുകളിലെ പൊതു പരീക്ഷയില്‍ റിയാദ് സലഫി മദ്‌റസ - ബത്ഹയില്‍ നിന്നും പരീക്ഷ എഴുതിയ കുട്ടികളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള ആദരവും ചടങ്ങില്‍ നടത്തി. കെ.എന്‍.എം സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ലഹരി വിരുദ്ധ പ്രതിജ്ഞയില്‍ ആയിരങ്ങള്‍ പങ്കാളികളായി

രാവിലെ 8:00 മണിക്ക് ആരംഭിച്ച പ്രോഗ്രാം രാത്രി 10:30 വരെ നീണ്ടുനിന്നു. രാവിലെ നടന്ന വളണ്ടിയര്‍ മീറ്റില്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ ഇഖ്ബാല്‍ വേങ്ങര സ്വാഗതവും, സംഘാടകസമിതി കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ നന്ദി പറഞ്ഞു.

ഉച്ചക്ക് 2:00 മുതല്‍ നാലു വേദികളിലായി ശ്രദ്ധേയമായ വ്യത്യസ്തമായ പ്രോഗ്രാമുകള്‍ അരങ്ങേറി. വേദി 1ല്‍ റിയാദ് സലഫി മദ്‌റസ ഒരുക്കിയ 'മുക്തി- ലഹരി മരണത്തിന്റെ വ്യാപാരി' ലഹരി വിരുദ്ധ എക്‌സിബിഷന്‍ കുട്ടികളുടെ അവതരണ മികവിനാലും, സംഘാടന മികവു കൊണ്ടും, പ്രവാസികള്‍ക്ക് പുതിയകാലത്തെ സാഹചര്യങ്ങളെ പരിചയപ്പെടുത്തുന്നതിലും, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രവാസി രക്ഷിതാക്കളുടെ ഇടപെടലുകളുടെ അനിവാര്യതയെ അടയാളപ്പെടുത്തുന്നതിലും പങ്കുവഹിച്ചു. റിയാദ് സലഫി മദ്‌റസ മാനേജ്‌മെന്റ് കമ്മിറ്റിയും പതിനേഴ് അധ്യാപകരും മുപ്പത്തിയഞ്ചു കുട്ടികളും എക്‌സിബിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ശാരീരിക-മാനസിക ആരോഗ്യത്തിലും, ആത്മീയതയിലും, ലഹരി വരുത്തുന്ന അപകടങ്ങളെ തിരിച്ചറിയുവാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുവാനും എക്‌സിബിഷന്‍ പ്രമേയത്തിനും അതോടൊപ്പം സംഘടിപ്പിച്ച ലഹരി വിരുദ്ധ പാനല്‍ ഡിസ്‌കഷനും കഴിഞ്ഞു. വൈകിട്ട് അഞ്ചുമണിക്ക് വേദി നാലില്‍ നടന്ന പാനല്‍ ഡിസ്‌കഷനില്‍ ഡോക്ടര്‍ അബ്ദുല്‍ അസീസ്, ഖുദ്‌റത്തുള്ള നദവി, ഉസാമ മുഹമ്മദ്, നസറുദ്ദീന്‍ വി.ജെ, അഡ്വക്കറ്റ് അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുസ്സലാം ബുസ്താനി, സാജിദ് കൊച്ചി എന്നിവര്‍ പാനല്‍ ഡിസ്‌കഷന്‍ നിയന്ത്രിച്ചു.

ഐ.എസ്.എം നടത്തുന്ന ലഹരിവിരുദ്ധ കാമ്പയിന്റെ സൗദിതല ഉദ്ഘാടനം സമാപന സമ്മേളനത്തില്‍ ഡോ. അബ്ദുല്‍ അസീസ്, നൗഷാദ് അലി പി. എന്നിവര്‍ നിര്‍വഹിച്ചു. ഉച്ചക്ക് രണ്ടു മുതല്‍ വേദി രണ്ടില്‍ നടന്ന 'പ്രപഞ്ചം - വിവരണാതീതമായ അത്ഭുതം' DOME ലൈവ് ഷോ പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ക്ക് നവ്യാനുഭവമായി. പ്രപഞ്ച ഉല്പത്തിയും, പ്രപഞ്ചത്തിന്റെ സഞ്ചാരവും, വിവരണാതീതമായ പ്രപഞ്ചത്തിന്റെ സൗന്ദര്യവും കാഴ്ചനുഭവമായി.

വേദി മൂന്നില്‍ ഉച്ചക്ക് രണ്ടു മുതല്‍ കുട്ടികള്‍ക്കായി വിങ്‌സ് എന്ന പേരില്‍ പ്രത്യേക പ്രോഗ്രാം നടന്നു. വ്യത്യസ്ത ഗെയിമുകളും, 'കുട്ടിവര' എന്ന പേരില്‍ പ്രത്യേക മത്സരവും നടന്നു. റിയാദിലെ ഹൈക്ലാസ് ഓഡിറ്റോറിയം & ഇസ്തിറാഹയില്‍ നടന്ന സമാപന സമ്മേളനത്തിന് റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അംഗങ്ങളായ നൂറോളം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026