l o a d i n g

കേരള

വിശാല കാഴ്ചപ്പാടുള്ള സംഘടനയാണ് ദക്ഷിണയെന്ന് തൊടിയൂര്‍ മുഹമ്മദു കുഞ്ഞു മൗലവി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 17, 2025

ചുങ്കപ്പാറ- സമുദായത്തിന്റെ പൊതുതാല്‍പര്യ സംരക്ഷണത്തിനു വിഭാഗീയതകള്‍ക്കും സംഘടനാ സങ്കുചിതത്വങ്ങള്‍ക്കുമതീതമായി വിശാല കാഴ്ചപ്പാടുള്ള സംഘടനയാണ് ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ എന്നും വര്‍ത്തമാനകാലവും ആനുകാലിക സംഭവങ്ങളും അതു തന്നെയാണ് സമൂഹത്തോട് ആവശ്യപെടുന്നതെതും ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി പറഞ്ഞു. ദക്ഷിണയുടെ സഹയാത്രികരായ പ്രവാസികള്‍ക്കായുള്ള പോഷക ഘടകം ദക്ഷിണ കേരളാ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (DKIC) ബഹുമുഖ പദ്ധതികളോടെ നടത്തിവന്നിരുന്ന റമദാന്‍ മുഴുനീള കാമ്പയിന്‍ അവലോകന അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നരവര്‍ഷം കൊണ്ട് ഡി കെ ഐ സി സിയുടെ പ്രവര്‍ത്തകര്‍ക്ക് ബഹുദൂരം സഞ്ചരിക്കാന്‍ കഴിഞ്ഞത് അവരുടെ ആത്മാര്‍ഥതയും അര്‍പ്പണ മനോഭാവവും കൊണ്ടു മാത്രമാണ്. ഡി കെ ഐ സി സിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും അഭിമാനത്തോടെയാണ് മാതൃ സംഘടന നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡി കെ ഐ സി സിയുടെ പ്രഖ്യപിത പ്രോഗ്രാമുകളായ മീലാദ് കാമ്പയിന്‍, റമദാന്‍ കാമ്പയിന്‍ എന്നീ രണ്ടു കാമ്പയിനുകളും ഒറ്റപ്പെട്ട സ്ഥലങ്ങള്‍ ഒഴിച്ചാല്‍ മുഴുവന്‍ ഇടങ്ങളിലും വളരെ പ്രശംസനീയമായ നിലയിലാണ് നടത്തപ്പെട്ടത്. മക്കയിലും മദീനയിലും യു എ ഇയുടെ മുഴുവന്‍ ഇമാറാത്തിലും കുവൈത്ത്, ഒമാന്‍ എന്നീ സ്ഥലങ്ങളിലും മുഖ്യധാരാ സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഗംഭീരമായ നിലയിലാണ് ഇഫ്താര്‍ സംഗമമടക്കമുള്ള റമദാന്‍ കാമ്പയിന്‍ നടത്തിയതെന്നു ജനറല്‍ കണ്‍വീനര്‍ പി കെ സുലൈമാന്‍ മൗലവി പറഞ്ഞു.

ഡി കെ ഐ സി സിയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടറിയാനും മക്കയുടെ പുണ്യമണ്ണില്‍ ദക്ഷിണയുടെ ബാനറില്‍ തന്നെ ഒത്തു കൂടാനും കഴിഞ്ഞതു ജീവിതത്തിലെ വേറിട്ട അനുഭവമാണ്, നാളിതുവരേക്കും ദക്ഷിണക്ക് ഇത്തരത്തില്‍ ഒരു പ്രവാസി സംഘടന ഇല്ലാതെ പോയല്ലോ എന്ന നിരാശയെ മറികടക്കും വിധത്തിലാണ് പ്രവര്‍ത്തകരുടെ ആത്മാര്‍ഥതയും ആവേശവുമെന്ന് ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുത്തു കോയാ ബാഫഖി തങ്ങള്‍ പറഞ്ഞു.

ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ കാഞ്ഞിരപ്പള്ളി മേഖലാ സെക്രട്ടറി ഷിബ്ലി മൗലവി, എരുമേലി മേഖലാ ജനറല്‍ സെക്രട്ടറി സാബിര്‍, മൗലവി തടിക്കാട് സഈദു മൗലവി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. വായ്പ്പൂര് കാഞ്ഞിരപ്പള്ളി എരുമേലി എന്നീ മേഖലകളിലെ നേതൃനിരയും നുസ്‌റത്തുല്‍ ഉലമാ അംഗങ്ങളുമടക്കം ഒട്ടനവധി പേര്‍ യോഗത്തില്‍ പങ്കെടുത്തു. ഡി കെ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നുസ്‌റത്തുല്‍ ഉലമാ പ്രസിഡന്റ് ഹനീഫാ മൗലവി കറുകച്ചാല്‍ സ്വാഗതവും മേഖലാ പ്രസിഡന്റ് ഷഫീഖ് മൗലവി നന്ദിയും പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026