l o a d i n g

കേരള

കേന്ദ്ര വഖഫ് ഭേദഗതിയില്‍ പ്രതിഷേധിച്ച് പൊന്നാനിയില്‍ ഇന്ന് ബഹുജന റാലി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 18, 2025

പൊന്നാനി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ പൊന്നാനിയില്‍ വെള്ളിയാഴ്ച ബഹുജനറാലിയും പ്രതിഷേധ സംഗമവും അരങ്ങേറും. പൊന്നാനിയിലെ മത സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയായ 'സമന്വയം' പൊന്നാനിയുടെ നേതൃത്വത്തിലാണ് റാലിയും സമ്മേളനവും.

വൈകീട്ട് നാലിന് പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ നിന്നാരംഭിക്കുന്ന റാലി മൂന്ന് കിലോമീറ്റര്‍ താണ്ടി കുണ്ടുകടവ് ജംഗ്ഷനില്‍ സമാപിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന്, വൈകീ ട്ട് 6:30ന് കുണ്ടുകടവ് ജങ്ഷനിലാണ് പ്രതിഷേധ സംഗമം.

പൊന്നാനി നിയമസഭാംഗം പി നന്ദകുമാര്‍ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യും. യു ഡി എഫ് ജില്ല ചെയര്‍മാന്‍ പി ടി അജയ്‌മോഹന്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, സി പി എം ജില്ല സെക്ര ട്ടറിയേറ്റ് അംഗം പി കെ ഖലീമുദ്ദീന്‍, സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അജിത് കൊളാടി, പൊന്നാനി മഖ്ദൂം എം പി മുത്തുക്കോയ തങ്ങള്‍, മുന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ, അബ്ദുല്‍ മജീദ് ഫൈസി, അബ്ദുറഹിമാന്‍ ഫാറൂഖി, സി വി അബൂ സാലിഹ്, ഓ ഓ ഷംസു, മുഹമ്മദ് പൊന്നാനി, ജാഫര്‍ അലി ദാരിമി, സി എം അഷ്‌റഫ് മൗലവി, പി ശാഹുല്‍ഹമീദ്, സി വി അബ്ദുല്ല കുട്ടി, വി എം ബഷീര്‍, പി അബ്ദുസ്സലാം, കെ വി നദീര്‍, പി വി അബ്ദുല്ലത്തീഫ്, കെ പി മൂസ, കെ കെ മുഹമ്മദ് ഇഖ്ബാല്‍, അഷ്‌റഫ് ജാവ, കമാല്‍ മാസ്റ്റര്‍, സക്കീര്‍ പി.പി തുടങ്ങിയവര്‍ പങ്കെടുക്കും.

വാര്‍ത്ത സമ്മേളനത്തില്‍ സമന്വയം ചെയര്‍മാന്‍ കെ എം മുഹമ്മദ് ഖാസിം കോയ, അബ്ദുറഹിമാന്‍ ഫാറൂഖി, സി വി അബ്ദുല്ലകുട്ടി, എം പി നിസാര്‍ എന്നിവര്‍ സംബന്ധിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026