l o a d i n g

ഗൾഫ്

കൂട്ടായ്മയുടെ വിജയം; ബഹ്റൈനില്‍ കുടുങ്ങിയ തൂത്തുക്കുടി സ്വദേശി ഇയ്യപ്പന്‍ 20 വര്‍ഷത്തിന് ശേഷം നാടണഞ്ഞു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 18, 2025

മനാമ: 2004 മുതല്‍ ബഹ്റൈനില്‍ കുടുങ്ങിയിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ ഇയ്യപ്പന്‍ മുരുകയ്യന്‍ നാട്ടിലേക്ക് മടങ്ങി. മതിയായ രേഖകളില്ലാതെയും, 2006-ല്‍ ലഭിച്ച ദീര്‍ഘകാലത്തെ യാത്രാ നിരോധനത്തോടെയുമായിരുന്നു ഇയ്യപ്പന്റെ പ്രവാസ ജീവിതം. വിസയോ പാസ്‌പോര്‍ട്ടോ ഇല്ലാതെയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാലും ഇരുപത് വര്‍ഷത്തിലധികം അന്യദേശത്തില്‍ കഠിനമായ സാഹചര്യങ്ങളിലാണ് ഇയ്യപ്പന്‍ ജീവിച്ചത്. കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ എംബസിയുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ നടത്തിയ പരിശ്രമങ്ങള്‍ ആണ് പ്രതികൂലമായ സാഹചര്യങ്ങള്‍ മറികടന്ന് സ്വദേശത്തേക്കുള്ള ഇയ്യപ്പന്റെ മടക്ക യാത്ര സാധ്യമാക്കിയത്.

പ്രമേഹത്തെ തുടര്‍ന്ന് രണ്ട് കാല്‍വിരലുകള്‍ നഷ്ടപ്പെട്ടതിനാല്‍ നീണ്ട ചികിത്സയ്ക്ക് വിധേയനായിരുന്നു. രേഖകള്‍ നഷ്ടപ്പെട്ടതും, കോടതിയില്‍ കേസുകള്‍ നിശ്ചലമായതും മൂലം ഇരുപത് വര്‍ഷത്തോളം അനിശ്ചിതത്വത്തിലാണ് അദ്ദേഹം ജീവിച്ചത്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഒരു സംഘത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഇയ്യപ്പന്റെ മടക്കയാത്രയ്ക്ക് വഴി തുറക്കുകയായിരുന്നു. ഒന്നിലധികം സംഘടനകളുടെയും വ്യക്തികളുടെയും പരിശ്രമമാണ് ഈ ദൗത്യം വിജയകരമാക്കാന്‍ സാധിച്ചതെന്നും, ബഹ്റൈന്‍ സര്‍ക്കാര്‍, പ്രത്യേകിച്ച് ജുഡീഷ്യല്‍ അതോറിറ്റികള്‍, ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ്, അല്‍ ഹിലാല്‍ ആശുപത്രി എന്നിവയിലെ ജീവനക്കാരോട് നന്ദി പറയുന്നതായും പ്രവാസി ലീഗല്‍ സെല്‍ ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യന്‍ എംബസി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും നിയമ നടപടികള്‍ക്കു ശേഷം കോടതി ഉത്തരവിനെത്തുടര്‍ന്ന് യാത്രാ വിലക്ക് ഔദ്യോഗികമായി പിന്‍വലിക്കുകയും ചെയ്തു. നിയമപരവും യാത്രാപരവുമായ സൗകര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രവാസി ലീഗല്‍ സെല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡണ്ട് സുധീര്‍ തിരുനിലത്ത്, കേസുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷന്‍, ഇടപെടലുകള്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിച്ച ലീഗല്‍ സെല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഡോ. റിതിന്‍ രാജ്, ചികിത്സ ലഭ്യമാക്കുന്നതില്‍ സജീവമായി ഇടപെട്ട പിഎല്‍സി പ്രവര്‍ത്തക സമിതി അംഗങ്ങളും ഹോപ്പ് അംഗങ്ങളുമായ സാബു ചിറമ്മല്‍, ഫൈസല്‍ പട്ടാണ്ടി, അസ്‌കര്‍, ഷാജി, എന്നിവര്‍ വിമാന ടിക്കറ്റ് ഏര്‍പ്പെടുത്തിയ ഇ.സി.സി, താല്‍ക്കാലിക താമസവും മറ്റ് സഹായവും ഒരുക്കിയ പളനി, നിരവധി തവണ കോടതിയില്‍ ഹാജരായി യാത്രാനിരോധനം നീക്കം ചെയ്യുന്നതിനും നീതി ഉറപ്പാക്കുന്നതിനും നിര്‍ണായകമായി ഇടപെട്ട അഡ്വ.താരിഖ് അലോവന്‍ എന്നിവര്‍ സഹാനുഭൂതിയോടും സമയബന്ധിതമായും നടത്തിയ ഇടപെടലുകള്‍ ആണ് ഫലം കണ്ടത്.

ഇയ്യപ്പന്റെ യാത്ര സുരക്ഷിതമാക്കാനായി മറ്റൊരു വ്യക്തിയും യാത്രയില്‍ അനുഗമിച്ചിരുന്നു. ഭാര്യ മലര്‍മതി, മകള്‍ സൗമ്യ മാതാ പിതാക്കള്‍ എന്നിവര്‍ അടങ്ങുന്നതാണ് ഇയ്യപ്പന്റെ കുടുംബം. കഴിഞ്ഞ ദിവസം ചെന്നൈ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഇയ്യപ്പനെ സ്വീകരിക്കാന്‍ കുടുംബം എത്തിയിരുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026