l o a d i n g

ഗൾഫ്

ഏപ്രില്‍ 23 മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് അനുമതി പത്രം നിര്‍ബന്ധം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 18, 2025

മക്ക: സൗദി അറേബ്യയിലെ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഹജ്ജ് പ്രവേശന ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങി. വിശുദ്ധ മക്കയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ താമസക്കാരും ബുധനാഴ്ച, 25 ശവ്വാല്‍ 1446 (ഏപ്രില്‍ 23, 2025) മുതല്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള ഔദ്യോഗിക അനുമതി പത്രം ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. ആവശ്യമായ പെര്‍മിറ്റുകള്‍ ഇല്ലാത്ത താമസക്കാരെ മക്കയിലേക്കുള്ള സുരക്ഷാ ചെക്ക്പോസ്റ്റുകളില്‍നിന്നു തിരിച്ചയയ്ക്കും.

ഹജ്ജ് സീസണില്‍ വിശുദ്ധ തലസ്ഥാനത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും തീര്‍ഥാടകരുടെ സുഗമമായ ചലനവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

അംഗീകൃത അതോറിറ്റി നല്‍കുന്ന പുണ്യസ്ഥലങ്ങളിലെ ജോലിക്കോ, മക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള താമസ പെര്‍മിറ്റോ, ഔദ്യോഗിക ഹജ്ജ് പെര്‍മിറ്റോ ഉള്ളവര്‍ക്കു മാത്രമായിരിക്കും മക്കയിലേക്കു പ്രവേശനം. സാധുവായ പ്രവേശന പെര്‍മിറ്റ് കൈവശം വയ്ക്കാത്ത വാഹനങ്ങള്‍ക്കും താമസക്കാര്‍ക്കും പ്രവേശനം നിഷേധിക്കുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.

ഹജ്ജ് സീസണില്‍ മക്കയിലേക്കുള്ള പ്രവേശന പെര്‍മിറ്റുകള്‍ ''അബ്ശിര്‍'' പ്ലാറ്റ്ഫോമിലൂടെയും ''മുഖീം'' പോര്‍ട്ടലിലൂടെയും ഇലക്ട്രോണിക് രീതിയില്‍ ലഭ്യമാണ്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026